ഫറോക്ക് വെസ്റ്റ് നല്ലൂർ വരയൻ മനോജ് എന്ന മനോജ്കുമാറിനെയാണ് സിറ്റി ക്രൈം സ്ക്വാഡും
ചെമ്മങ്ങാട് പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഫ്രാൻസിസ് റോഡിലെ സ്വകാര്യ ഇലക്ട്രിക്കൽ ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായ
വിലങ്ങാട്സ്വദേശിയുടെ പണം അടങ്ങിയ ബാഗാണ് മോഷണം പോയത്.സെക്യൂരിറ്റി ജീവനക്കാരൻ
കുളിക്കുന്നതിനു വേണ്ടി പോയ സമയത്ത് റൂമിനകത്ത് കയറിപണമടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു.തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ്പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.മോഷണം നടത്തി ലഭിച്ച പണംഉപയോഗിച്ച്
പല ജില്ലകളിലായി കറങ്ങിനടന്ന് പണം തീർന്ന ശേഷംകോഴിക്കോട്ടേക്ക് തിരിച്ചു വരികയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കോഴിക്കോട് നടക്കാവ്, കസബ, ടൗൺ, മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകൾ ഉണ്ട്.പിടിയിലാവുന്ന സമയത്ത് പരാതിക്കാരന്റെ വാച്ചുംപ്രതിയായ മനോജിന്റെ കൈവശം ഉണ്ടായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണത്തിന്ചെമ്മങ്ങാട് എസ്ഐമാരായ വിനോദ് കുമാർ,
യുകെ ബാബു,
എൻ സുരേഷ്,
എ എസ് ഐ
എം ബിജു ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
കെ അരുൺ,
രഞ്ജിത്ത്,
ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുറഹിമാൻ, ഹാദിൽ കുന്നുമ്മൽ,
അനീഷ് മൂസേൻ വീട്,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ,ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം എന്നിവർ നേതൃത്വം നൽകി.