Responsive Advertisement
Responsive Advertisement
കോഴിക്കോട് : മെഡിക്കൽ കോളേജിന് സമീപത്ത് വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്.തന്നെ കേസിൽ കുടുക്കിഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ്
മഞ്ചേരി പുതുശ്ശേരി നറുകര
സ്വദേശിയായ സൈനുദ്ദീൻ എന്ന ആൾ മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളിൽ കയറിയത്.വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി.
ഉടൻ തന്നെ വെള്ളിമാടുക്കുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. 
ഫയർ യൂണിറ്റ് സ്ഥലത്തെത്തി തൊട്ടു താഴെ വല വിരിച്ച് ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തി.എന്നാൽ വൈകുന്നേരം
മൂന്നുമണിവരെ ഫയർ യൂണിറ്റിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാൾ താഴെ ഇറങ്ങാൻ തയ്യാറായില്ല.അതിനിടയിൽ രക്ഷാപ്രവർത്തകർക്ക് നേരെ കല്ലും തടിക്കഷണങ്ങളും വലിച്ചെറിഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷാദൗത്യത്തിനിടയിൽ
ഇയാളുടെ ശ്രദ്ധതിരിക്കാൻ പോലീസും ഫയർ യൂണിറ്റുംപല ശ്രമങ്ങളും നടത്തി.മൂന്നരയോടെ
ഇയാളുടെ ശ്രദ്ധ തിരിഞ്ഞ നിമിഷനേരം കൊണ്ട് ഫയർ യൂണിറ്റ് അംഗം പെട്ടെന്ന്കീഴ്പെടുത്തുകയായിരുന്നു.
നേരത്തെസ്വയം ശരീരത്തിൻറെ പല ഭാഗങ്ങളിലും മുറിവേൽപ്പിച്ച സൈനുദ്ദീനെ താഴെയിറക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.