പരിക്കേറ്റ ആൾ മരിച്ചു.പിലാശ്ശേരി കളരിക്കണ്ടി
എറേചുടലയിൽ ബാബു ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 5:00 മണിയോടെയാണ്
സംഭവം നടന്നത്.പിലാശ്ശേരി
കണക്കം പുറത്ത് കാവിൽ ഉത്സവത്തിന് ഇടയിൽതർക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്.തുടർന്ന് പരിക്കേറ്റ ബാബു വീട്ടിലെത്തി വിശ്രമിച്ചു.രാവിലെ 10 മണിയോടെ വീട്ടുകാർ വിളിച്ചുണർത്താൻ
ശ്രമിച്ചെങ്കിലും ഉണരാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.