നാശനഷ്ടങ്ങൾ ഉണ്ടായത്.
ഇരു പഞ്ചായത്തുകളിലെയും വിവിധ മേഖലകളിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
നേന്ത്രവാഴ കർഷകരെയാണ് കാറ്റ് ഏറ്റവും കൂടുതൽബാധിച്ചത്.
പെരുമണ്ണ പഞ്ചായത്തിലെ വെള്ളായിക്കോട്,
തെക്കേ പാടം,വിരിപ്പാടം,
പുത്തൂർമഠം,
മണക്കടവ്
ഭാഗങ്ങളിലാണ്
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ, ഇഷ്ടിക ബസാർ ,വിരിപ്പിൽ,
കോട്ടോയിൽ താഴം,
സങ്കേതം എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതലും ഉണ്ടായത്.
വിഷു വിപണി പ്രതീക്ഷിച്ച് ചെയ്ത നേന്ത്രവാഴ കൃഷിയാണ് ഒടിഞ്ഞു വീണത്. ഇതോടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പെരുമണ്ണയിൽ
വീടുകൾക്കു മുകളിൽ മരങ്ങൾ വീണ് നിരവധി വീടുകൾ ഭാഗികമായി
തകർന്നിട്ടുണ്ട്.
പെരുമണ്ണയിൽ
ക്ഷേത്രത്തിന് മുകളിൽ
മരം കടപുഴകി വീണ് മേക്കൂര തകർന്നു.
മഞ്ചപ്പാറ തെക്കേ തൊടി ഭദ്രകാളി ക്ഷേത്രത്തിൻ്റെ മേൽക്കൂരയാണ് തകർന്നത്.