മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പതിനഞ്ചാം തീയതി മരിച്ച മൂന്നു വയസുള്ള കുട്ടിയുടെ മരണം ഷിഗല്ല കാരണമെന്ന് പരിശോധനയിൽ വ്യക്തമായി.
പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവ്വാട്ടുപറമ്പ് എരഞ്ഞിക്കൽ അംഗനവാടിക്ക് സമീപം താമസിക്കുന്ന മൂന്നു വയസുള്ളകുട്ടിയാണ്
പതിനഞ്ചാം തീയതി പനി മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചത്.
പനി മൂർച്ഛിച്ച നിലയിലായിരുന്നു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
തുടർന്ന് ആവശ്യമായ ചികിത്സകൾ എല്ലാം നൽകിയിട്ടും
പനി ശമിക്കാത്തതിനെ തുടർന്ന്
കുട്ടിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു.
അതിനിടയിൽ പതിനഞ്ചാം തീയതി കുട്ടി മരിച്ചു.
ഇന്നലെയാണ് സാമ്പിൾ പരിശോധന ഫലം പുറത്തുവന്നത്.
ഇതിലാണ് മരണകാരണം ഷിഗല്ലയാണെന്ന് വ്യക്തമായത്.
ഇതോടെ പെരുവയൽ ആരോഗ്യ വിഭാഗത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രദേശത്ത്
മെഡിക്കൽ ക്യാമ്പും
മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
എരഞ്ഞിക്കൽ ഭാഗത്ത് ഇതിന് സമാനമായ വിധത്തിൽ പനി ബാധിച്ച മറ്റ് മൂന്ന് കുട്ടികളിൽ രണ്ടു പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
കൂടാതെ ഒരു കുട്ടിയെ ' വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷിഗല്ലറിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ
എരഞ്ഞിക്കൽ അംഗനവാടി താൽക്കാലികമായി
പ്രവർത്തനം നിർത്തിവയ്ക്കാൻ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.
അതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മുതൽ ഷിഗല്ല സ്ഥിരീകരിച്ച കുട്ടിപോയിരുന്ന അംഗനവാടി
പ്രവർത്തനം നിർത്തിയതായിപെരുവായൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ആർ വി ജാഫർ അറിയിച്ചു.
അതേസമയം ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
ഷിഗല്ല സ്ഥിരീകരിച്ച സ്ഥലത്തെ കിണറുകൾ ഉൾപ്പെടെ ക്ലോറിനേഷൻ ചെയ്യുകയും
സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം
പനിയോ വയറിളക്കമോ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണിക്കുന്നവർ എത്രയും പെട്ടെന്ന് ചികിത്സ തേടണം എന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.