Responsive Advertisement
Responsive Advertisement
കോഴിക്കോട് :ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുമ്പിൽ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിയ സമരംഅവസാനിപ്പിച്ചു.സമരത്തിൽ പങ്കെടുത്ത നേഴ്സുമാർക്കെതിരെ
ആശുപത്രി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ എടുത്തകർശന നടപടിക്കെതിരെയാണ് 
യുഎൻഎയുടെ നേതൃത്വത്തിൽ സമരവുമായി രംഗത്തിറങ്ങിയത്.
ഉച്ചയോടെയാണ് ബേബി മെമ്മോറിയൽ ആശുപത്രിയുടെ
 പ്രധാന കവാടത്തിനു മുമ്പിൽനൂറുകണക്കിന് യുഎൻഎപ്രവർത്തകർ സമരം നടത്തിയത്.
സമരത്തിന് പിന്തുണയർപ്പിച്ച് 
നിരവധി സംഘടനകളും രംഗത്തെത്തി.സമരം 
ശക്തമായതോടെ ആശുപത്രിയുടെ പ്രവർത്തനം തന്നെ താളം തെറ്റി.
വൈകുന്നേരം ആറു മണിയോടെ
യുഎൻഎ നേതൃത്വവുമായി
ആശുപത്രി മാനേജ്മെൻറ്
 ചർച്ചക്ക് തയ്യാറായി.
ചർച്ചയിൽ അടിസ്ഥാന ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ
ഉടൻതന്നെ അനുഭാവപൂർണ്ണമായ 
നടപടി സ്വീകരിക്കുമെന്ന് 
മാനേജ്മെൻറ് ഉറപ്പുനൽകിയതായി
ജാസ്മിൻ ഷാഅറിയിച്ചു.
സ്വകാര്യ ആശുപത്രികളുടെസംഘടനയായ 
കേരള പ്രൈവറ്റ് ഹോസ്പിറ്റൽഅസോസിയേഷനിൽ
 ഉള്ള മറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയ ശേഷംഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന്
മാനേജ്മെൻറ്
അറിയിച്ചതായി
ജാസ്മിൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ നാളെ മുതൽകോഴിക്കോട് കലക്ടറേറ്റിന് മുൻപിലുള്ള സമരംകൂടുതൽ
ശക്തമായി തുടരുമെന്നും 
ജാസ്മിൻ ഷാ അറിയിച്ചു.