അലക്സ് വർഗീസിനെയാണ് കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
പ്രഹ്ലാദന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
രാത്രികാലങ്ങളിൽ നഗരത്തിന്റെയും വിവിധ ഭാഗങ്ങളിൽ
ലഹരി
എത്തിച്ച് വില്പന തകൃതിയായി നടക്കുന്നുണ്ടെന്ന
വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ്
തളി ക്ഷേത്ര പരിസരത്തു നിന്നും 2.795 ഗ്രാം മെത്ത ഫിറ്റമിനും ആയി
കൂടുതൽ പരിശോധന നടത്തിയപ്പോൾ മെത്ത ഫിറ്റമിൻ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും കണ്ടെത്തി.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വരും ദിവസങ്ങളിലും ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.പ്രതിയെ പിടികൂടുന്നതിന് എക്സൈസ് ഇൻസ്പെക്ടർ പുറമെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ കീർത്തി,സിവിൽ എക്സൈസ് ഓഫീസർ ഹിതി ദാസ് എന്നിവർ നേതൃത്വം നൽകി.