Responsive Advertisement
Responsive Advertisement
കോഴിക്കോട് :
നഗരത്തിന്റെ ഭംഗി വളരെ കുറഞ്ഞ ചിലവിൽ പൊതുജനങ്ങൾക്ക് ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ
കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു.കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നുമാണ് ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തുന്നത്.പ്രകൃതി സൗഹൃദമായ ലോ ഫ്ലോർ ബസാണ് ഡബിൾ ഡെക്കർ ആക്കിമാറ്റിയത്.താഴെ മുപ്പത് സീറ്റും മുകളിൽ മുപ്പത്തെട്ട് സീറ്റുമാണ് ഒരുക്കിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ മാവൂർ റോഡ്, സരോവരം പാർക്ക്, മാനാഞ്ചിറ, കോഴിക്കോട് ബീച്ച്, എന്നിവിടങ്ങളിലൂടെയാണ് സർവീസ് ഉണ്ടാവുക.
വേനൽക്കാലത്ത് മാത്രമല്ല മഴക്കാലത്തും ഡബിൾ ഡെക്കർ ബസിന്റെ സർവീസ് ഉണ്ടാവും.മഴയുടെ വൈബ് ആസ്വദിക്കേണ്ടവർക്ക് മുകളിൽഇരുന്ന് ആസ്വദിക്കാം എന്ന പ്രത്യേകത കൂടി ഡബിൾ ഡെക്കർ ബസിലുണ്ട്.
കുട്ടികളും യുവതലമുറകളെയും ആകർഷിക്കുന്നതിന് ബസിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് പാട്ടുപാടാനും ഡാൻസ് കളിക്കുന്നതിനും ഉള്ള എല്ലാ സംവിധാനങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
നിലവിൽ ബസിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഒരാഴ്ചക്കുള്ളിൽ നിരക്ക് പ്രഖ്യാപിക്കും താഴെയാത്ര ചെയ്യുന്നവർക്ക് നിരക്ക് അല്പം കൂടുതലാണെങ്കിൽ മുകളിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് കുറവാണ്.
മനോഹരമായ പച്ചനിറത്തിൽ ഉള്ള പെയിൻ്റാണ് ഡബിൾഡക്കർ ബസിൽ ഉള്ളത്.അതിന് ഒത്ത നീല നിറത്തിലുള്ള സീറ്റ് കവറുകളും ഒരുക്കിയിട്ടുണ്ട്.ബസിനുള്ളിൽ കയറിയാൽ കുലുക്കം തീരെ അറിയാത്ത നിലയിൽയാത്രക്കാർക്ക് യാത്ര ചെയ്യാൻ ആകും എന്നതും ഡബിൾഡക്കർ ബസിന്റെ പ്രത്യേകതയാണ്.
നിലവിൽഉച്ചക്ക് ശേഷമാണ് യാത്ര ആദ്യഘട്ടത്തിൽ ഉണ്ടാവുക.
ഒരാഴ്ചയ്ക്കുള്ളിൽ ബസ് കോഴിക്കോടിന്റെ നഗര ഹൃദയങ്ങളിലൂടെയാത്രക്കാരെയും വഹിച്ചുള്ള യാത്ര ആരംഭിക്കും.
കെഎസ്ആർടിസി ഒരുക്കിയ ഡബിൾഡക്ടർ ബസിന്റെ ഉദ്ഘാടനംടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു.
തുടർന്ന് മന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളെ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലൂടെ കന്നി യാത്രയും നടത്തി.
കോഴിക്കോട് നഗര ഹൃദയത്തിലൂടെ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് കന്നിയാത്ര നടത്തി ഒഴുകി നീങ്ങിയപ്പോൾ
റോഡിൻ്റെ ഇരുവശത്തും കണ്ടുനിന്നവർ
ഫോട്ടോയെടുത്തും വീഡിയോ ചിത്രീകരിച്ചും കൈവീശികാണിച്ചും ആദ്യ യാത്രയെ വേറിട്ടതാക്കി.