Responsive Advertisement
Responsive Advertisement
കോഴിക്കോട് :നീണ്ട ഒമ്പത് വർഷത്തെ കാത്തിരിപ്പ്.അതിൻ്റെ
പൂർത്തീകരണമാണ് മാവൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമായതിലൂടെ ഇപ്പോൾ ഉണ്ടായത്.
നിരവധി തവണ പല ചുവപ്പുനാടങ്ങളിലും കുടുങ്ങിയാണ് ഇത്രയും വർഷം മാവൂർ ഫയർസ്റ്റേഷന്റെ പ്രവർത്തി ആരംഭിക്കുന്നത് നീണ്ടുപോയത്.

അതെല്ലാം തരണം ചെയ്താണ് ഇപ്പോൾ ഫയർ സ്റ്റേഷൻ
പൂർണ്ണ പ്രവർത്തന സജ്ജമായി സേവനം തുടങ്ങിയത്.
മാവൂർ ഫയർ സ്റ്റേഷൻ പ്രവർത്തി ആരംഭിച്ചതോടെ
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കുംഫയർ സ്റ്റേഷന്റെ സേവനം ലഭ്യമാവും.
ഇതിനുപുറമെ കൊടിയത്തൂർ പഞ്ചായത്തിലും
മാവൂരിന് തൊട്ടുചേർന്നുള്ള ചാലിയാറിന് അക്കരെ മലപ്പുറം ജില്ലയിലെ വാഴക്കാട്, വാഴയൂർ, ചീക്കോട്, അരീക്കോട്,
മുതുവല്ലൂർ എന്നീ പഞ്ചായത്തുകളിലും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഏതാനും ഭാഗങ്ങളും മാവൂർ ഫയർ സ്റ്റേഷന്റെ പരിധിയിലാവും.ആദ്യഘട്ടത്തിൽനാല് വാഹനങ്ങളാണ്
ഫയർ സ്റ്റേഷനുവേണ്ടി അനുവദിച്ചത്.

രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന 
ഒരു എം.ടി.യു, ഒരു എഫ്.ആർ.വി, ആംബുലൻസ്, 
ജീപ്പ് എന്നിവയാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്.വരും ദിവസങ്ങളിൽ കൂടുതൽ സംവിധാനങ്ങൾ മാവൂർ ഫയർസ്റ്റേഷനിൽ എത്തിക്കും.
മാവൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമായതിൽ മണ്ഡലത്തിലെ
എംഎൽഎ അഡ്വ:പിടിഎ റഹീമിനും
അതോടൊപ്പം മാവൂർ ഗ്രാമപഞ്ചായത്തിനും മുഖ്യ പങ്ക് ഉണ്ട്.
എന്നാൽ ഇവർക്കൊപ്പം
ഒരു നാട്ടിലെ വ്യാപാരി സമൂഹം എങ്ങനെ ആയിരിക്കണംഎന്ന് കാണിച്ചുതന്ന മാവൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ആർക്കും വിസ്മരിക്കാനാകില്ല.
മാവൂരിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്ന് ആവശ്യം ഉയർന്ന ഒൻപത് വർഷം മുമ്പ്അതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ രണ്ട് ലക്ഷത്തി എൺപത്തിനാലായിരം രൂപയാണ് മാവൂരിലെ വ്യാപാരി സമൂഹം ചിലവഴിച്ചത്.
അന്നുമുതൽ ഓരോ ദിവസവും മാവൂരിലെ ഫയർ സ്റ്റേഷന് വേണ്ടി സജീവമായി മുന്നിട്ടിറങ്ങി മാതൃക ആയവരാണ് മാവൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വം.
ഇനി കുന്ദമംഗലം നിയോജക മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലുമുള്ള
ഏത് പ്രശ്നങ്ങൾക്കും
പരിഹാരമുണ്ടാക്കാൻ മാവൂരിലെ ഫയർ യൂണിറ്റ് എന്നും മുന്നിൽ ഉണ്ടാവും.