ഇന്ന് രാവിലെ 10 മണിയോടെയാണ് സന്ദേശം ആദ്യം ശ്രദ്ധയിൽപ്പെട്ടത്.ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ വിവരം അറിയിച്ചു.പോലീസും ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.ഇതുവരെ സംശയകരമായ യാതൊന്നും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി വരുന്നത്.തമിഴ്നാട് കേന്ദ്രീകരിച്ചാണ് ബോംബ് ഭീഷണി സന്ദേശം വരുന്നതെന്ന് സംശയം പോലീസിനുണ്ട്.നേരത്തെ ഉണ്ടായ ബോംബ് ഭീഷണി സന്ദേശങ്ങളെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ് വീണ്ടും ഇന്ന് രാവിലെ ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്.