Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ആറുവർഷം മുമ്പ് മുഖ്യമന്ത്രി തറക്കല്ലിട്ട മാവൂർ ചെറൂപ്പയിലെ പൊൻപാറക്കുന്ന് ലൈഫ് മിഷൻ പദ്ധതിയുടെ ഫ്ലാറ്റിന്റെ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും
ആരംഭിച്ച മാർച്ച്
എംഎൽഎ ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു.
ഇതോടെ പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് പോലീസ് വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചു.ഇത് ഏറെനേരം യൂത്ത് ലീഗ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.തുടർന്ന് നടന്ന പ്രതിഷേധ യോഗംമുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുഞ്ഞിമരക്കാർ മലയമ്മ അധ്യക്ഷത വഹിച്ചു.എ പി അബ്ദുസമദ്, 
ഒ ഹുസൈൻ ,
ഒ എം നൗഷാദ്,
 ഒ സലിം, ഷാക്കിർ പാറയിൽ മാസ്റ്റർ കെ പി സൈഫുദ്ദീൻ ശരീഫ് എൻ ടി അബ്ദുൽ നിസാർ,
അഡ്വ ജുനൈദ്,
യാസിൻ കൂളിമാട് , നിസാം ചെറൂപ്പ,
 ടി പി സൈനുൽ ആബിദ്, 
കെ എം അൽത്താഫ്,
റസാഖ് പുള്ളന്നൂർ, തുടങ്ങിയവർ സംസാരിച്ചു.