Responsive Advertisement
Responsive Advertisement
കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ട പ്രതി മഞ്ചേരി നറുകര മുണ്ടുപറമ്പ് സ്വദേശി വിനീഷി(26)നെയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽകോളേജ് പോലീസും ചേർന്ന് മുംബൈയിൽ നിന്നും പിടി കൂടിയത്. 2021 ലെ പ്രമാദമായ പെരിന്തൽമണ്ണ ദൃശ്യകൊലപാതക കേസിൽ വിചാരണ തടവുകാരനായി സെൻട്രൽ ജയിലിൽ കഴിയവെ ഇയാളെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പല തവണ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.അവിടെ നിന്നും കഴിഞ്ഞ ഡിസംബർ 29 നാണ് രക്ഷപ്പെട്ടത്.മുമ്പും ഇയാൾ സമാനമായി ചാടിയിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെ മംഗലാപുരത്തു നിന്നാണ് പിടികൂടിയിരുന്നത്.
ദൃശ്യയുടെ കുടുബത്തെ
ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുംടുംബം ആശങ്കയിലായിരുന്നു. അത് കൊണ്ട് തന്നെ ജില്ലയിലെ
മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്നത്തെ ജില്ലാ പോലീസ് മേധാവി ടി.നാരായണൻ വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചു. പ്രമാദമായ മാമി തിരാധന കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ചിലേക്ക് പോയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എസ്.ഐ. ഒ.മോഹൻദാസിനെ തിരിച്ചു വിളിച്ച് അന്വേഷണ സംഘത്തിൻ്റെ ഭാഗമാക്കി. മറ്റ്സംസ്ഥാനങ്ങളിലുള്ള വിവിധ അന്വേഷണ ഏജൻസികളുമായുള്ള ബന്ധം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘങ്ങളായി അന്വേഷണം നടത്താൻ സഹായിച്ചു. 
മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും നാട്ടിലെ ആരെയും ബന്ധപ്പെടാതിരിക്കാനും വളരെയധികംശ്രദ്ധിച്ച വിനീഷിനെ മഹാരാഷ്ടയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നാസിക്, നാഗ്‌പൂർ, കല്യാൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നടത്തിയ തിരച്ചലിൽ കിട്ടിയ സുചനകൾ വെച്ച് നാനൂറിലധികം സി സി ടി വി വിഷ്വലുകൾ പരിശോധിച്ചു. തുടർന്ന് കല്യാണിൽ നിന്നും ക്രൈം സ്ക്വാഡംഗങ്ങൾക്ക് ലഭിച്ച വിനീഷിൻ്റെ ദൃശ്യം ആണ് നിർണ്ണായകമായത്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പാരമ്പര്യ രീതിയിലുള്ള അന്വേഷണ രീതിയാണ് ഈ കേസിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അവലംഭിച്ചത്. മേലുദ്യോഗസ്ഥരിൽ നിന്നും ലഭിച്ച പിന്തുണയും, ഇടവിട്ടുള്ള അവലോകനങ്ങളും അന്വേഷണത്തെ സഹായിച്ചു. അലഞ്ഞു തിരിഞ്ഞ് വിവരങ്ങൾ ശേഖരിച്ചും,പല സ്ഥലങ്ങളിൽ ഇൻഫോർമർമാരെ സംഘടിപ്പിച്ചും നടത്തിയ അന്വേഷണ മികവാണ്
ദൃശ്യയുടെ കുടുംബത്തിന് നൽകിയ ആശ്വാസവാക്ക് പൂർത്തീകരിക്കാൻ അന്വേഷണ സംഘത്തിന്നായത്.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ യു.പി.വിപിൻ , മുൻ ഇൻസ്പെക്ടർ ബൈജു.കെ.ജോസ്.
എസ്.ഐമാരായ എം.സി.പവനൻ , 
ഇ കെ .ഷാജി,
കിരൺ കുമാർ ,
എ എസ് ഐ.ഫിറോസ് പുൽപ്പറമ്പ്,സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗം എസ്.ഐ മാരായ ഒ.മോഹൻദാസ്, അബ്ദുറഹ്‌മാൻ, എ എസ് ഐ.മാരായ
ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്,
സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ശ്രീജിത്ത് പടിയത്ത്,ഷാഫി പറമ്പത്ത്,സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം,
റഷീദ്,വിഷ്‌ലാൽ സൈബർ സെൽ കൈലേഷ് , പ്രജിത്ത് എന്നിവർ പ്രതിയെ പിടി കൂടുന്നതിന് നേതൃത്വം നൽകി.