Responsive Advertisement
Responsive Advertisement
തൃശ്ശൂർ
23 ജൂലൈ 2025
സംസ്ഥാനപാതയില്‍ തൃശൂർഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം സംഭവിച്ചു. ഇരു ബസുകളിലെയുംഡ്രൈവർമാരുള്‍പ്പടെ മുപ്പതോളം പേർക്ക് പരിക്കേറ്റു.
വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം ഉണ്ടായത്.
തൃശ്ശൂരില്‍നിന്ന് മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും തിരുവില്വാമലയില്‍നിന്ന് തൃശ്ശൂരിലേക്ക് വരുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.അപകട സമയത്ത്ബസുകളിൽ തിരക്ക് കുറവായിരുന്നു. 
മണ്ണുമാന്തി യന്ത്രവുമായി പോവുകയായിരുന്ന ലോറിയെ കെഎസ്‌ആർടിസി മറികടക്കുന്നതിനിടെ എതിർദിശയില്‍ വന്ന സ്വകാര്യബസുമായികൂട്ടിയിടിക്കുകയായിരുന്നു. 
ഇറക്കമായിരുന്നതും ബസുകള്‍ക്ക് വേഗതയുണ്ടായിരുന്നതും അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു. പരിക്കേറ്റവരെനാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ്
ബസുകളിൽ നിന്നും പുറത്തെത്തിച്ചത്. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ്പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.