Responsive Advertisement
Responsive Advertisement
കോഴിക്കോട് :
26 ജൂലൈ 2025


ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന്
കടലിൽ പോവുകയ ഫൈബർ വെള്ളം മറിഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം.
ബേപ്പൂർ അഴിമുഖത്തിന് അടുത്തുവച്ചാണ് അപകടം ഉണ്ടായത്.ശക്തമായ കാറ്റിലും ഒഴുക്കിലും തിരമാലയിലും പെട്ട് ഫൈബർ വെള്ളം മറിയുകയായിരുന്നു.ഈ സമയത്ത് അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
അപകടം നടന്ന ഉടൻ തന്നെപരിസരത്തുണ്ടായിരുന്ന മറ്റ്ബോട്ടുകളിൽ എത്തിയ മത്സ്യത്തൊഴിലാളികൾഇവരുടെ അടുത്തേക്ക് മറ്റ് ബോട്ടുകളിൽ കുതിച്ചെത്തി
 രക്ഷാപ്രവർത്തനം നടത്തി.ഏറെ നേരത്തെ പരിശ്രമത്തിനുശേഷം അഞ്ചു പേരെയും നിസാരപരിക്കുകളോടെ കരക്ക് എത്തിച്ചു.
ശക്തമായ മഴതുടരുന്ന സാഹചര്യത്തിൽ
കടലിൽ ശക്തമായ തിരമാലകൾ രൂപപ്പെടുന്നുണ്ട്.
ഇത് കണക്കിലെടുക്കാതെ മത്സ്യത്തൊഴിലാളികൾചെറുവള്ളങ്ങളിലും ബോട്ടുകളിലും
കടലിലേക്ക് പോകുന്നതാണ് അപകടകാരണമെന്ന്
കോസ്റ്റൽ പോലീസ് അറിയിച്ചു.
ഏതായാലും മറ്റ് മത്സ്യത്തൊഴിലാളികളുടെ
അവസരോചിതമായ ഇടപെടലാണ്
ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളുടെയും ജീവൻ രക്ഷിക്കാൻ കാരണമായത്.