Responsive Advertisement
Responsive Advertisement
കോഴിക്കോട് : 
ലഹരിക്ക് അടിമയായ മകൻ
ഉമ്മയെ കുത്തി പരിക്കേൽപ്പിച്ചു.
താമരശ്ശേരിക്കുസമീപം
പുതുപ്പാടിയിലാണ് നാടിനെ നടുക്കിയ
സംഭവം നടന്നത്.
മണൽവയൽ പുഴങ്കുന്നുമ്മൽ സഫിയക്കാണ്
പരിക്കേറ്റത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.പരിക്കേറ്റ സഫിയയുടെ മകനായ റമീസ് (21) ആണ് അക്രമം നടത്തിയത്.നേരത്തെ തന്നെ ലഹരിക്ക് അടിമയായ ആളാണ് റമീസ്.മുമ്പ് രണ്ട് തവണ ഡി അഡിക്ഷൻ സെൻററിൽ ചികിത്സ തേടിയിരുന്നു.എന്നാൽ വീണ്ടും തിരിച്ചെത്തിയശേഷം
ലഹരി ഉപയോഗിക്കുകയായിരുന്നു.സംഭവത്തിനുശേഷം വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ താമരശ്ശേരിപോലീസ് റെമീസിനെ കസ്റ്റഡിയിലെടുത്തു.
മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.അക്രമത്തിൽ സഫിയയുടെ കൈക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.മുൻപും ഇതിന് സമാനമായ രീതിയിൽ ലഹരിക്ക് അടിമയായമക്കളുടെ ആക്രമണത്തിൽ
മാതാപിതാക്കൾക്ക് പരിക്കേറ്റസംഭവം താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നിട്ടുണ്ട്.അതിനിടയിലാണ് വീണ്ടും ലഹരിക്ക് അടിമയായ മകൻ്റെ ആക്രമണത്തിൽ ഉമ്മക്ക് പരിക്കേൽക്കുന്നത്.