Responsive Advertisement
Responsive Advertisement
കോഴിക്കോട് :
കോഴിക്കോട് :

പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പോലീസിൻ്റെ പിടിയിലായി. കൊടുവള്ളി വാവാട് പേക്കണ്ടിയില്‍ അബ്ദുല്‍ ഗഫൂർ (50) ആണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ
വകുപ്പുകൾ ചേർത്താണ് കുന്ദമംഗംലം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍കുകയായിരുന്ന വിദ്യാർത്ഥിനി. ഈ സമയംഇതുവഴി പോവുകയായിരുന്ന
ഓട്ടോ ഡ്രൈവർ വീടിന് സമീപം ഇറക്കാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥിനിയെ ഓട്ടോയില്‍ കയറ്റിയത്. പെണ്‍കുട്ടിയെ തന്റെ ഓട്ടോയില്‍ നിർബന്ധിപ്പിച്ച്‌ കയറ്റിയ ശേഷം ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ്പെൺകുട്ടിയുടെ മൊഴി. വാഹനം നിർത്തുന്നതിനായി ബഹളം വെച്ചതോടെ പെണ്‍കുട്ടിയെവാഹനത്തില്‍നിന്നു ഇറക്കിയ ശേഷം ഇയാള്‍ രക്ഷപെട്ടു.
തുടർന്ന് വിദ്യർത്ഥിനി ബന്ധുക്കളെ വിവരമറിയിക്കുകയും കുന്ദമംഗലം പൊലീസിൽപരാതി നൽകുകയും ചെയ്തു.ഈ പരാതിയുടെ അടിസ്ഥാനത്തിൽ
കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുന്ദമംഗലത്ത് വെച്ച്അബ്ദുൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.