23 ജൂലൈ 2025
എണ്ണിയാൽ ഒടുങ്ങാത്ത
ജനസാഗരത്തിന്റെ
അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി.ഇന്ന് രാവിലെ ഏഴരയോടെയാണ് ആലപ്പുഴയിലെ കായംകുളത്ത് വിലാപയാത്ര എത്തിയത്.തങ്ങളുടെ ആശയും ആവേശവും ആയിരുന്ന വിഎസിന്റെ വിലാപയാത്ര ഒരു നോക്കു കാണാൻഓരോ തെരുവുകളിലും കാത്തിരുന്നത്
ജനസാഗരമാണ്.
അതോടെ നിശ്ചയിച്ചതിലും മണിക്കൂറുകളുടെ വൈകലാണ് വിലാപയാത്രക്ക് നേരിടേണ്ടി വന്നത്.
വിഎസിന്റെ വിയോഗത്തിൽ പ്രകൃതിയും ദുഃഖം രേഖപ്പെടുത്തിയത് പോലെ അണമുറിയാതെ കനത്ത മഴ പെയ്തങ്കിലും അതെല്ലാം അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കു കാണാൻ വഴിനീളെ കാത്തുനിന്നത്.
ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതിക ശരീരവുമായി വിലാപയാത്ര തുടങ്ങിയത്.തിരുവനന്തപുരം കൊല്ലം ജില്ലകൾ പിന്നിട്ടാണ് ഇപ്പോൾ വിലാപയാത്ര ആലപ്പുഴയിൽ പ്രവേശിച്ചത്.
പതിനേഴ് മണിക്കൂറുകൾ കൊണ്ട് നൂറ്റി നാല് കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണിലേക്ക് എത്തിച്ചേർന്നത്. ആദ്യം പുന്നപ്രയിലെ വിഎസിന്റെ വീട്ടിലേക്കാണ് മൃതദേഹം എത്തിക്കുക.പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും.പത്തുമണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പതിനൊന്ന് മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം എന്നാൽ നിശ്ചിത സമയമെല്ലാം മാറി മറിഞ്ഞാണ്
നാനാ വിഭാഗം ജനങ്ങളുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി കൊണ്ടുള്ള വിലാപയാത്ര.ആലപ്പുഴയിലെസമര തീഷ്ണതയുടെ
പ്രതീകങ്ങളായ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽഇന്ന് വൈകുന്നേരമാണ് വി എസിൻ്റെ സംസ്കാരം.