25 ജൂലൈ 2025
മുക്കം മണാശ്ശേരി എം എ എം ഒ കോളേജിന്സമീപത്ത് എംഡി എം എ വിൽപ്പന നടത്തുകയായിരുന്ന യുവാവ് പോലീസിന്റെ പിടിയിൽ.ചാത്തമംഗലം പാഴൂർ കുറുമ്പറമ്മൽ അഹമ്മദ് ഹാരിസിനെയാണ് മുക്കം പോലീസ് പിടികൂടിയത്.ഇന്നലെ രാത്രിയോടെയാണ് സംഭവം.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതിന് വേണ്ടി സ്കൂട്ടറിൽ എംഡിഎംഎയുമായി എത്തിയതായിരുന്നു അഹമ്മദ് ഹാരിസ് .
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം പോലീസ് ഇവിടെയെത്തി പരിശോധന നടത്തുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാ ണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
എൺപത്ഗ്രാം എംഡിഎംഎ ആണ് ഇയാളിൽനിന്ന് കണ്ടെത്തിയത്.
എം ഡി എം എക്ക് വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വില വരും.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുക്കം എസ് ഐ സന്തോഷ് കുമാർ ,
എ എസ് ഐ അബ്ദുൽ റഷീദ്, ജൂനിയർ എസ് ഐ ആന്റണി, സിപിഒ മാരായ അഭിലാഷ്, അനസ്,രാകേഷ്, അനീസ് , എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.