22 ജൂലൈ 2025
റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധിക കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു.മുക്കത്തിന് സമീപം വാലില്ലാപ്പുഴ സ്വദേശിനിയായ ചിന്നു (66)ആണ് മരിച്ചത്.കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ അരീക്കോടിനും മുക്കത്തിനും കുറ്റൂളിക്കും ഇടയിൽ വച്ചാണ് അപകടം സംഭവിച്ചത്.മുക്കം ഭാഗത്തുനിന്നും അരീക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്.അപകട സമയത്ത് മഴ പെയ്തിരുന്നു. കുട ചൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ
അമിതവേഗതയിൽ എത്തിയ കെഎസ്ആർടിസി ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ചിന്നുവിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.