24 ജൂലൈ 2025
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് എത്തിക്കുന്നതിന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഒഡീഷ
മുനിഗഡി ഗംഗാപൂർസ്വദേശിയായ ലക്ഷ്മൺ നായക് (35) ആണ് കോഴിക്കോട്
റേഞ്ച് എക്സൈസിൻ്റെ
പിടിയിലായത്.
2.188കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെത്തി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ്
മറ്റ് ഏജൻറ് മാർക്ക് കൈമാറുന്നതിന് കൊണ്ടുവരികയായിരുന്ന കഞ്ചാവ് പിടികൂടിയത്.
സാധാരണ ഇടക്കിടെ ഒഡീഷയിൽപോയി വരുന്ന വഴി കോഴിക്കോട് കഞ്ചാവ് എത്തിക്കുന്നത്.
കക്കോടി ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും മറ്റുമാണ് ഏറെയും ഏജന്റുമാർ മുഖേന കഞ്ചാവ് കൈമാറുന്നത്.ഇവരിൽ നിന്നും ഗൂഗിൾ പേ വഴി പണം സ്വീകരിച്ചാണ് കഞ്ചാവ് നൽകുന്നത്.
നേരത്തെ മറ്റൊരാളെ പിടികൂടിയ സമയത്താണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ എക്സൈസിന് ലഭിച്ചത്.തുടർന്ന് കുറച്ചുനാളുകളായി എക്സൈസ് പ്രതിയെ നിരീക്ഷണത്തിൽ വച്ചിരിക്കുകയായിരുന്നു.അതിനിടയിലാണ് ഇപ്പോൾ കഞ്ചാവുമായി
ലക്ഷ്മൺ നായിക്ക് എക്സൈസ് വലയിലായത്.കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദ് ,പ്രിവന്റി ഓഫീസർമാരായ കെ പിരാജേഷ്, ടി. രതീഷ് കുമാർ, വി സി ഒ മാരായ പ്രജിത്ത്, അനന്തു വിജയൻ,ഹിതിൻ ദാസ്എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
ലഹരി കടത്തുന്നതിന്റെ രീതി.
ഒഡീഷയിൽ വ്യാപകമായി കുറഞ്ഞ വിലക്ക് ലഭിക്കുന്ന
ലഹരിയാണ് കഞ്ചാവ് .
അതിഥി തൊഴിലാളി എന്ന മറവിലാണ് ലക്ഷ്മൺ നായക് കോഴിക്കോട്ട് എത്തി
ഇവിടെ പലയിടങ്ങളിലായി ജോലി ചെയ്തത്.അതിനിടയിൽ ഓരോ പ്രദേശത്തെയും വിദ്യാർത്ഥികളും യുവാക്കളുമായി മെല്ലെ സൗഹൃദത്തിലാവും.
അവർക്ക് ആദ്യഘട്ടത്തിൽ ചെറിയതോതിൽ കഞ്ചാവ് കൈമാറും.
തുടർന്ന് ഇത്തരക്കാരിലൂടെ
കൂടുതൽ ഏജന്റുമാരെ സൃഷ്ടിക്കും.ഈ ഏജൻറ്മാർ വഴിയാണ് പ്രതി വ്യാപകമായി കഞ്ചാവ് കൈമാറിയത്.
എത്തിക്കുന്ന കഞ്ചാവ് തീരുന്ന മുറക്ക് നാട്ടിൽ പോയി മടങ്ങി വരുമ്പോൾവീണ്ടും കൂടുതൽ കഞ്ചാവ് എത്തിക്കും.ഈ ഒരു രീതിയാണ് ലക്ഷ്മൺനായക്
ചെയ്തിരുന്നത്.
ഇക്കാര്യം തിരിച്ചറിഞ്ഞുള്ള അന്വേഷണമാണ് കോഴിക്കോട് റെയിഞ്ച് എക്സൈസിനെ ലക്ഷ്മൺ നായക്കിലേക്ക്
എത്തിച്ചത്.
എക്സൈസ് എത്തുമ്പോഴുംഇയാൾ ഒഡീഷയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്താനുള്ള ശ്രമത്തിലായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുംമറ്റ് പലരെയും കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും ലഹരിക്കെതിരെയുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പ്രഹ്ളാദ്
അറിയിച്ചു.