Responsive Advertisement
Responsive Advertisement
പത്തനംതിട്ട
22 ജൂലൈ 2025
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു, അതിൽഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം.
48 കാരിയായ ലീലയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകള്‍ കഴിച്ച ഇവരുടെ ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഇവരുടെ മറ്റൊരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ഉണ്ടായിരുന്ന ഗുളികള്‍ മൂന്ന് പേരും ചേർന്ന്കഴിച്ചു. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവർ അയല്‍വാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവംപുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇവർ വായ്പ്പയെടുത്തിരുന്നു. എന്നാല്‍ ലോണ്‍ തിരിച്ചടക്കാൻ സാധിച്ചില്ല. പണം തിരിച്ചടക്കാൻ പറ്റാഞ്ഞതില്‍ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബത്തിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തയുളളപ്പോള്‍ 'ദിശ'ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)