കോഴിക്കോട് :
26 ജൂലൈ 2025
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ്
മത്സരം കാണികൾക്ക് ആവേശക്കാഴ്ചയായി .
കോടഞ്ചേരി പുലിക്കയത്ത് ചാലി പുഴയിലാണ്
കയാക്കിംഗ് മത്സരം നടക്കുന്നത്.
ഇരുപത്തി ഒന്ന് രാജ്യങ്ങളിൽ നിന്നുള്ള കയാക്കിംഗ് താരങ്ങളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
ഇതിനുപുറമെവിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികവുറ്റ കയാക്കിംഗ് താരങ്ങളും മാറ്റുരക്കുന്നുണ്ട്.
കുലംകുത്തി ഒഴുകുന്ന ചാലിപ്പുഴയിലെമത്സരം കാണുന്നതിന് ഇരുകരകളിലുമായി നിരവധി കാണികളാണ് നിലക്കാതെ പെയ്ത മഴ പോലും വക വെക്കാതെ ഒഴുകിയെത്തിയത്.
പുരുഷന്മാരുടെയും വനിതകളുടെയും
സിംഗിൾ കയാക്കിംങ് മത്സരമാണ് ആദ്യം നടന്നത്.
തുടർന്ന് നാലുപേർ ഒരുമിച്ചുള്ളമത്സരങ്ങളും ചാലിപ്പുഴയിൽ അരങ്ങേറി.
ശക്തമായകുത്തൊഴുക്കിലും പോരാട്ടവീര്യം കാഴ്ചവെക്കുന്ന വിധത്തിലാണ് ഓരോ കായികതാരങ്ങളും മത്സരത്തിൽ പങ്കെടുത്തത്.
ചാലിപ്പുഴയുടെ രൗദ്രതയൊന്നും
കയാക്കിംഗ് താരങ്ങളുടെ പോരാട്ടവീര്യത്തെ ചോർത്താൻ പര്യാപ്തമായിരുന്നില്ല.
ഇറ്റലി, ബെൽജിയം, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കയാക്കിംഗ് താരങ്ങൾ എത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കയാക്കിംഗ് മത്സരം ആരംഭിച്ച്പന്ത്രണ്ടാം തവണയിലേക്ക് കടക്കുമ്പോൾമികച്ച ജനകീയ പങ്കാളിത്തവും ഇത്തവണത്തെ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിന് ഉണ്ടായിരുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് മുക്കം ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽവലിയ സുരക്ഷാ സന്നാഹങ്ങളാണ് പുലിക്കയത്ത് ഒരുക്കിയത്.