27 ജൂലൈ 2025
കാസർകോഡ് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ
ജിം ട്രെയിനർ പിടിയിലായി.വെസ്റ്റ് ഹിൽ ശ്രീവത്സത്തിൽ സംഗീത് (31) നെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്.
യുവതിയുമായി പരിചയപ്പെട്ട ശേഷംനേരിട്ട് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി
പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.കഴിഞ്ഞ മാർച്ച് എട്ടാം തീയതി കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ലോഡ്ജ് മുറിയിൽ എത്തിച്ചാണ്
യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.
തുടർന്ന് യുവതി ജിം ട്രെയിനർക്കെതിരെ കോഴിക്കോട് കസബ പോലീസിൽ പരാതി നൽകി.അതിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് പ്രതിയെ പിടികൂടുന്നതിന് പോലീസ് നടത്തിയ അന്വേഷണത്തിന് ഇടയിലാണ് ഇപ്പോൾവെസ്റ്റ് ഹില്ലിൽ വെച്ച് ഇയാൾ പോലീസിന്റെ പിടിയിലായത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.