ചത്തീസ്ഗഡിൽകന്യാസ്ത്രീകൾ അറസ്റ്റിലായിറിമാൻഡിൽ ആയ സംഭവത്തിൽ പ്രതികരണവുമായി
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നുംനിരപരാധികളായവരെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽകൃത്യമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരണം.ഈ ഒരു സംഭവത്തിൽ നിരപരാധികൾ ആയ ഒരാൾ പോലും ശിക്ഷിക്കപ്പെടുകയില്ല
എന്ന ഉറപ്പ് ചത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.ഈ വിഷയത്തിൽ അതീവ ഗൗരവത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്നുംരാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.
മനുഷ്യടത്തും മതപരിവർത്തനവും ആരോപിച്ചാണ്
കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ
സിസ്റ്റർ വന്ദന ഫ്രാൻസിസ്,സിസ്റ്റർ പ്രീതി മേരിഎന്നിവരാണ് അറസ്റ്റിലായി റിമാൻഡിലായത്.