Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ഒരു പ്രദേശത്തിൻ്റെ ആകെയാത്ര ദുരിതത്തിന് അറുതി വരുത്തുന്നതിന്പാലം നിർമ്മിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് മുപ്പത് വർഷം പൂർത്തിയായി.ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പള്ളിക്കടവ് നിവാസികളാണ്
പാലത്തിനു വേണ്ടി ഇപ്പോഴും മുറവിളി കൂട്ടുന്നത്.
ചാലിയാറിൽ നിന്നും മാമ്പുഴയിലേക്ക് നിർമ്മിച്ച ബി കെ കനാലിൽ (ചെറുപുഴ) ഒളവണ്ണ പള്ളിക്കടവിലാണ്
 മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും പാലം ഒരു സ്വപ്നം മാത്രമായിഅവശേഷിക്കുന്നത്.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒടുംമ്പ്രയെയും കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെട്ട കോട്ടുമ്മലിനെയും
ബന്ധിപ്പിച്ച് പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി
പ്രദേശവാസികൾ
കയറിയിറങ്ങാത്ത വാതിലുകളില്ല.
ഇന്ന് കണ്ണ് എത്തുന്ന ദൂരത്ത് പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയുണ്ട്.
വർഷങ്ങൾക്കു മുമ്പ് ഇരുകരകളെയും ബന്ധിപ്പിച്ച് കടത്ത് തോണി ഉണ്ടായിരുന്നെങ്കിലും
അത് അവസാനിപ്പിച്ചിട്ട്
ഏറെക്കാലമായി.
1996 ൽപാലത്തിനു വേണ്ടി നാട്ടുകാർ ഒത്തുകൂടി ജനകീയ കമ്മിറ്റി രൂപീകരിച്ച്
പണം സ്വരൂപിച്ച് പാലത്തിനു വേണ്ടി
ബി കെ കനാലിന്റെ ഒത്ത നടുക്ക് തൂണ് നിർമ്മിച്ചു.
തൊട്ടടുത്ത വർഷം കനാലിന് ഇരുവശത്തും അപ്പ്രോച്ച് റോഡ് ബന്ധിപ്പിക്കുന്നതിന് ബണ്ടുകളുംനിർമ്മിച്ചു.
അതിനുശേഷം താൽക്കാലിക മരപ്പാലം നിർമ്മിക്കാൻ ഫണ്ട് വകയിരുത്തിയെങ്കിലും പ്രവർത്തി നടക്കാതെ തുകഒഴിവായി പോയി.

2019 ൽ 12 കോടി രൂപയുടെ ഭരണാനുമതി പള്ളിക്കടവിൽ പാലം നിർമ്മിക്കുന്നതിന് സർക്കാർ നൽകിയിരുന്നു.
പാലം നിർമ്മിക്കുമ്പോൾ
ഇരുഭാഗങ്ങളിലും വേണ്ടിവരുന്ന അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ചില തർക്കങ്ങൾ കാരണം
ഈ ഫണ്ടും ഒഴിവാക്കുകയാണ് ചെയ്തത്.നിലവിൽ
19.18 കോടി രൂപയുടെ ഭരണാനുമതി വീണ്ടും പാലത്തിനു വേണ്ടി തേടിയിട്ടുണ്ട്. എന്നാൽ ഇതും സ്ഥലമേറ്റടുക്കൽ
സംബന്ധിച്ച വിഷയത്തിൽതട്ടി നിൽക്കുകയാണ്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരും വലിയ ദുരിതമാണ് പാലംഇല്ലാത്തത് കാരണം നേരിടുന്നത്.
സ്കൂളുകളിൽ എത്തണമെങ്കിൽ ഏറെ ദൂരം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാൽ രാഷ്ട്രീയക്കാരും പള്ളിക്കടവിലെ പാലത്തിൻ്റെ കാര്യം മറന്ന മട്ടാണ്.
പിന്നെ അടുത്ത തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്പാലം വീണ്ടും ചർച്ചയാവാറുള്ളത്.
നാടിൻ്റെ പല ഭാഗത്തും
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പാലങ്ങൾ നിർമ്മിക്കുമ്പോൾ
ഒളവണ്ണ പള്ളിക്കടവ്
നിവാസികൾക്ക് മാത്രംഇങ്ങനെ മുപ്പത് വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുക എന്നു പറഞ്ഞാൽ
അത് ഏറെ ലജ്ജാകരമാണ്.