25 ജൂലൈ 2025
ചൂണ്ടയിടുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.മണ്ണൂർ വളവ് ചുള്ളിപ്പടന്ന സ്വദേശിയായ ശബരി (22) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 5 30 തോടെയാണ് അപകടം നടന്നത്.കടലുണ്ടിക്ക് സമീപം പുല്ലിപ്പറമ്പ് പാറക്കടവിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് ഇവർ മീൻ പിടിച്ച ഭാഗത്ത് വലിയ വഴുതൽ അനുഭവപ്പെട്ടിരുന്നു.
അതിനിടയിലാണ് കാൽവഴുതി ശബരി പുഴയിലേക്ക് വീണത്.
ഈ സമയത്ത് പുഴയിൽജലനിരപ്പ് ക്രമാതീതമായി ഉയർന്ന അവസ്ഥയായിരുന്നു.
കൂടാതെ കനത്ത തോതിലുള്ള കുത്തൊഴുക്കും പുഴയിൽ ഉണ്ടായിരുന്നു.
കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയവരും രക്ഷാപ്രവർത്തനം നടത്തി.സാധിക്കാതെ വന്നതോടെ മീഞ്ചന്ത
ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഫയർ യൂണിറ്റും സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ടി ഡി ആർ എഫ് എന്നിവരുടെ നേതൃത്വത്തിൽ ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിരക്ഷാപ്രവർത്തനം നടത്തി.കൂടാതെ സ്കൂബാ ടീമിൻ്റെ നേതൃത്വത്തിൽ
പുഴയിൽ മുങ്ങിയുള്ള പരിശോധനയും നടത്തി.അതിനിടയിലാണ് രാത്രി എട്ടരയോടെ നാലു മീറ്ററിൽ ഏറെ താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.