25 ജൂലൈ 2025
പന്തിരങ്കാവിനു സമീപം മുതുവനത്തറയിൽ
കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.
ചാലിക്കര ചിത്തിരയിൽ
ധീരജ് (21)
ആണ് പിടിയിലാത്.
ഇന്ന് ഉച്ചയോടെ ഫറോക്ക് എക്സൈസ് റേഞ്ച് ഓഫീസർ ജി ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.ഒന്നര കിലോ കഞ്ചാവാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്
ഏറെക്കാലമായി ഈ ഭാഗത്ത് വ്യാപകമായി ലഹരി വില്പനയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
എക്സൈസിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു.
അതിനിടയിലാണ്
ചാലിത്തറയിൽ വെച്ച്
കഞ്ചാവ് പിടികൂടുന്നത്.
മറ്റ് ഇടങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ചില്ലറയായി വിൽപ്പന നടത്തുന്നസംഘത്തിലെ പ്രധാനിയാണ് പിടിയിലായ ധീരജ്
ലഹരി ഉപയോഗിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും വേണ്ടിയാണ്
കഞ്ചാവ് വിൽപ്പന നടത്തുന്നത്.
അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.കൂടാതെ പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്നും
പ്രതിക്ക് കഞ്ചാവ് നൽകുന്നവരെ കുറിച്ചുള്ള സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും ലഹരി വിൽപ്പനക്കാർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ
ജി ഗിരീഷ് കുമാർ അറിയിച്ചു.
അന്വേഷണത്തിന്
എക്സൈസ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബി.യുഗേഷ്,
പ്രിവൻ്റീവ് ഓഫീസർ
ആർ.രഞ്ജിത്ത്,
സിവിൽ എക്സൈസ് ഓഫീസർമാരായ
ടി രജുൽ ,എ സവീഷ് ,
വനിത സിവിൽ എക്സൈസ് ഓഫീസർ
എൻ മഞ്ജുള എന്നിവർ നേതൃത്വം നൽകി.