26 ജൂലൈ 2025
സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസിനെ (46 ) തിരഞ്ഞെടുത്തു.
സിപിഐയുടെ ജില്ലാ സമ്മേളനത്തിലാണ്
അഡ്വ പി ഗവാസിനെ തിരഞ്ഞെടുത്തത്.
കുറ്റ്യാടി മരുതോങ്കരക്കടുത്ത് കോതോട് സ്വദേശിയും പാറക്കല്‍ ഗംഗാധരന്റെയും,
പദ്മിനിയുടെയും മകനാണ്.
എ.ഐ.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനകളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോ.സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗമായും ,സി.പി.ഐ കാവിലുംപാറ ലോക്കല്‍ സെക്രട്ടറിയായും നാദാപുരം മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകനും,. അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്‌സ് (ഐ എഎല്‍) ദേശീയ എക്‌സിക്യൂട്ടീവ്അംഗവുമാണ്. 2005 മുതല്‍ സി.പി.ഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗവും നിലവില്‍ പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. 2020 മുതല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കടലുണ്ടി ഡിവിഷനില്‍ നിന്നുള്ള അംഗമാണ്. അധ്യാപികയും എ.കെ.എസ്.ടി.യു നേതാവുമായ കെ.സുദിനയാണ് ഭാര്യ. മക്കള്‍: സെദാൻ ഗസിന്ത്, കലാനി ഗസിന്ത്.