കോഴിക്കോട് :
കുന്ദമംഗലത്തിന് സമീപം പടനിലത്ത് ദേശീയപാതയിൽ ബസും കാറും കൂട്ടിയിടിച്ച് പതിനാല് പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് അപകടം ഉണ്ടായത്.കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസും എതിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.ബസിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്.
കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കൂടുതലും പരിക്കേറ്റത്.ബസിന്റെ മുൻവശത്ത് ഇരുന്നവർക്കും പരിക്കുണ്ട്.പരിക്കേറ്റവരെ പരിസരത്ത് ഉണ്ടായിരുന്നവരാണ് വാഹനങ്ങളിൽ നിന്ന് പുറത്ത് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.