26 ജൂലൈ 2025
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ മാവൂർ മേഖലയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു.മരങ്ങൾ കടപുഴകി വീണും ഒടിഞ്ഞുവീണുമാണ് നഷ്ടം സംഭവിച്ചത്.നിരവധി വീടുകളാണ് ഭാഗികമായി മരങ്ങൾ വീണ് തകർന്നത്.
മാവൂർ താത്തൂർ പൊയിൽ, പനങ്ങോട്, പള്ളിയോള്‍, ചിറക്കൽ താഴം,തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി മരങ്ങൾ കടപുഴകി വീണത്.
മിക്കയിടത്തും നിരവധിവൈദ്യുതി ലൈനുകളും പൊട്ടി വീണിട്ടുണ്ട്.ഇതോടെ മാവൂർ മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി.
ഗ്രാമീണ റോഡുകളിൽ ഏറെയും മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയിലെയും ജലനിരപ്പ് ഇന്നലെ അർദ്ധരാത്രി മുതൽ ക്രമാതീതമായി ഉയർന്നു.താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ
ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി ഉയർത്തിയിട്ടുണ്ട്.
മഴ ഇന്നലെ വൈകുന്നേരം മുതൽ നിലക്കാതെ പെയ്യുന്ന സാഹചര്യത്തിൽവീണ്ടും വെള്ളപ്പൊക്ക സാധ്യത കണക്കാക്കുന്നുണ്ട്.