Responsive Advertisement
Responsive Advertisement
കോഴിക്കോട് :
കോഴിക്കോട്ടെ ഓട്ടോ ചേട്ടന്മാർ സ്മാർട്ട് ആണ്. വീണ്ടുംകോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാരെ കുറിച്ച് ചേവായൂരിൽ നിന്നും ഒരു നല്ല വാർത്തയെത്തി.കോഴിക്കോട് ചേവായൂർ എ.ആർ ക്യാമ്പിനടുത്ത് താമസിക്കുന്ന കാരപ്പറമ്പ് മംഗലത്ത് വീട്ടിൽ സന്തോഷ് കുമാർ എന്ന ഓട്ടോ ഡ്രൈവർ ആണ് ഇത്തവണ താരം.
അമേരിക്കയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്സ് കുരിശിങ്കൽ വീട്ടിൽ ഡോക്ടർ ലീനു സാമുവേലും ഭാര്യയും അഡ്വക്കേറ്റുമായ സ്വപ്നയുമാണ്
ഇത്തവണ
കോഴിക്കോട്ടെ ഓട്ടോ ചേട്ടൻമാരുടെ നന്മ മനസ്സ് അനുഭവിച്ചറിഞ്ഞത്.
വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനുവേണ്ടി എൻജിഒ ക്വാർട്ടേഴ്സ്പരിസരത്തു നിന്നാണ് ഓട്ടോ വിളിച്ചത്.ഈ സമയം വിലപിടിപ്പുള്ള ആഭരണങ്ങൾ അടങ്ങിയ ബാഗ് ഓട്ടോയിലെ സീറ്റിൽ വച്ചു.നഗരത്തിലെ തിരക്കിനിടയിൽ ഓട്ടോ ഇറങ്ങുമ്പോൾ ബാഗ് എടുക്കാൻ ഇരുവരും മറന്നു.അപ്പോഴേക്കും ഓട്ടോറിക്ഷ അവിടെ നിന്നും നഗരത്തിലെ തിരക്കിനിടയിലേക്ക്
പോയ് മറഞ്ഞിരുന്നു. ആഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലായതോടെ ഇരുവരും വലിയ വിഷമത്തിലായി.ഉടൻതന്നെ മറ്റൊരു വാഹനം പിടിച്ച്ഓട്ടോ കയറിയ ചേവായൂർ എൻജിഒ ക്വാർട്ടേഴ്സ് ഓട്ടോ സ്റ്റാൻഡിൽ എത്തി.അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരോട് സംഭവം പറഞ്ഞു.
ഓട്ടോ ഡ്രൈവർമാർ ഇരുവരെയുംആശ്വസിപ്പിച്ച ശേഷം പണം അടങ്ങിയ ബാഗ് ഒരിക്കലും നഷ്ടപ്പെടില്ല എന്ന് ഉറപ്പുനൽകി.
തുടർന്ന് ഉടൻ തന്നെ നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും വിവരം നൽകി.അതിനിടയിലാണ് വിവരംഅറിഞ്ഞ് സന്തോഷ് തന്റെ ഓട്ടോയിലെ പിറക് സീറ്റിലേക്ക് നോക്കിയത്.അവിടെ ബാഗ് കണ്ടതോടെ ബാഗ് സുരക്ഷിതമായി ഓട്ടോയിൽ ഉണ്ടെന്ന വിവരം സന്തോഷ് ചേവായൂരിലെ മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാരെ അറിയിച്ചു.മറ്റ് ഓട്ടങ്ങൾ ഒന്നും എടുക്കാതെ സന്തോഷ് നേരെ ചേവായൂർ ഓട്ടോസ്റ്റാൻഡിലേക്ക് വെച്ചു പിടിച്ചു.ഏറെ നേരത്തെ ആശങ്കക്ക് ഒടുവിൽ ലീനു സാമുവേലിനും ഭാര്യ സ്വപ്നക്കും
ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയ ആഭരണങ്ങൾ അടങ്ങിയ ബാഗ് തിരികെ ലഭിച്ചു.തുടർന്ന് സുരക്ഷിതമായി സ്വർണം അടങ്ങിയ ബാഗ് തിരികെ നൽകിയ സന്തോഷിനെ മറ്റ് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് അഭിനന്ദിച്ചു.
അങ്ങനെ വീണ്ടും കോഴിക്കോട്ടെ ഓട്ടോ ചേട്ടൻമാർസ്റ്റാറായി.