Responsive Advertisement
Responsive Advertisement
കോഴിക്കോട് :
27 ജൂലൈ 2025
ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായി.ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും മാമ്പുഴയും എല്ലാം കരകവിഞ്ഞതാണ്
വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണം.
ചാത്തമംഗലം, മാവൂർ,കൊടിയത്തൂർ,പെരുവയൽ,പെരുമണ്ണ പഞ്ചായത്തുകളിൽ ആണ് വെള്ളപ്പൊക്കത്തിൻ്റെ തീവ്രത കൂടുതലുള്ളത്.

വെള്ളപ്പൊക്കത്തെ തുടർന്ന് മാവൂർ പഞ്ചായത്തിൽ കച്ചേരി കുന്നിൽ മൂന്നു വീടുകളിൽ വെള്ളം കയറി. 
ഈ ഭാഗത്ത്മറ്റ് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ
മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.
പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് പുലർച്ചെ മുതലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.
ചാലിയാറിലും ഇരുവഞ്ഞിയിലും ചെറുപുഴയിലും
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഊർക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പതിനാറ് ഷട്ടറുകളും പൂർണ്ണമായി ഉയർത്തി.മഴക്കൊപ്പം കനത്ത കാറ്റും വീശിയടിച്ചതോടെ മരങ്ങൾ കടപുഴകി വീണ്നിരവധി വീടുകൾക്കും തകരാറ് സംഭവിച്ചു.കൂടാതെ
വൈദ്യുതി ലൈനുകൾ പൊട്ടിവീണ് വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വ്യാപകമായി കൃഷി നാശവും സംഭവിച്ചു.വാഴകൃഷി ഉൾപ്പെടെയുള്ള കൃഷികളാണ് വെള്ളത്തിൽ മുങ്ങി നശിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ വീടുകൾ ഒഴിയേണ്ട സാഹചര്യം വന്നാൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളും തദ്ദേശസ്ഥാപനങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട്.
പുല്ലൂരാംപാറ ഇലന്തുകടവിൽ ഇന്ന് നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന്
പുലിക്കയത്തേക്ക് മാറ്റിയിട്ടുണ്ട്.
കോഴിക്കോട് ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷമായതോടെ
റോഡ് തകർന്നു.ഗോതീശ്വരം ക്ഷേത്രത്തിലേക്ക് പോകുന്ന റോഡാണ് തകർന്നത്.കൂടാതെ ഈ ഭാഗത്ത് തെങ്ങുകൾ ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.ഗോതീശ്വരം ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാത്തതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണം.
കോഴിക്കോട് ചക്കുംകടവിൽ കനത്ത കാറ്റിൽ തണൽമരം കടപുഴകി വീണ് റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടൽതകർന്നു.
കൂടാതെ റോഡരികിലെ വൈദ്യുതി ലൈനുകളും പൊട്ടിവീണു.
ഈ സമയത്ത് ഹോട്ടലിലും പരിസരത്തും ആരുമില്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
കോഴിക്കോട് കല്ലായി എൻഎസ്എസ് സ്കൂളിൻ്റെ സമീപത്തെ പൊക്കാവ് കുളത്തിൽ കുളിക്കാനായി ഇറങ്ങിയ യുവാവ്മുങ്ങി മരിച്ചു.കാപ്പാട് സ്വദേശിയായ അഹമ്മദ് റബ്ബ (18 )ആണ് മരിച്ചത്.
സുഹൃത്തിനൊപ്പം കുളത്തിൽ നീന്തുന്നതിനിടയിൽ
മുങ്ങി പോവുകയായിരുന്നു തുടർന്ന്ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കുളത്തിൽ തിരച്ചിൽ നടത്തിയുവാവിനെ പുറത്തെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മഴ ഇന്ന് രാവിലെ മുതൽഇടമുറിയാതെ ശക്തമായി തിമിർത്തു പെയ്യുന്നസാഹചര്യത്തിൽകാലവർഷക്കെടുതിയുടെ തീവ്രത ഇനിയും വർദ്ധിക്കാനാണ് സാധ്യത.