ആത്മഹത്യക്കു ശ്രമിച്ച പെൺകുട്ടിയുടെ ജീവൻ പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു.
കോഴിക്കോട് കല്ലായി പുഴയും കടലും കൂടിച്ചേരുന്ന ഭാഗത്തെ കോതി പാലത്തിൽ വച്ചാണ് സംഭവം.പന്നിയങ്കര പോലീസിന്റെ പെട്രോളിംഗിന് ഇടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂൾ യൂണിഫോമണിഞ്ഞ ഒരു പെൺകുട്ടിയെ കൊതി പാലത്തിന് സമീപത്ത് കാണുന്നത്.ഈ സമയം പെട്രോളിങ് നടത്തുകയായിരുന്ന പന്നിയങ്കര പോലീസിന്കുട്ടിയുടെ മുഖഭാവത്തിൽ നിന്ന് സംഭവത്തിൽ എന്തോ പന്തികേട് തോന്നി.തുടർന്ന്ഏറെ ജാഗ്രതയോടെപോലീസ് പെൺകുട്ടിയെ നിരീക്ഷിച്ചു.അതിനിടയിൽ പാലത്തിലേക്ക് കയറിയ പെൺകുട്ടി പരിസരമാകെ നോക്കിയശേഷം പെട്ടെന്ന്പാലത്തിൻ്റെ കൈവരിയിൽ കയറി കല്ലായി പുഴയിലേക്ക് എടുത്തുചാടി.
ഉടൻ തന്നെ പോലീസ് ഓടിയെത്തുകയും പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ വിളിച്ചു കൂട്ടിപോലീസും മത്സ്യത്തൊഴിലാളികളും അവിടെയുണ്ടായിരുന്നബോട്ടുകളുമായി പുഴയിലെത്തി പെൺകുട്ടിയെ നിമിഷനേരം കൊണ്ട് രക്ഷിച്ച് കരക്ക് കയറ്റി.തുടർന്ന് പ്രാഥമിക ശുശ്രൂഷയും
മാനസിക പിന്തുണയും നൽകിയശേഷം ബന്ധുക്കളെ വിവരമറിയിച്ചു.
മഴ ശക്തമായതോടെ കല്ലായി പുഴയിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്ന സമയം ആയിരുന്നു.പോലീസും മത്സ്യത്തൊഴിലാളികളും കുട്ടിയുടെ അടുത്തേക്ക് ബോട്ടുകളിൽ എത്തുന്ന സമയത്ത്കുട്ടി മെല്ലെ പുഴയിലേക്ക് താഴ്ന്നിരുന്നു.എന്നാൽ മത്സ്യത്തൊഴിലാളികൾ പുഴയിൽ ചാടി കുട്ടിയെ മെല്ലെ പിടിച്ച്പോലീസിന്റെ സഹായത്തോടെ ബോട്ടിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
പോലീസിന്റെ ജാഗ്രത ഇല്ലായിരുന്നെങ്കിൽകുട്ടിയുടെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയാകുമായിരുന്നു.
പന്നിയങ്കര പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ ഒരു വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാൻ ആയതിൽ പ്രദേശത്ത് ഒത്തുകൂടിയ നാട്ടുകാർ പന്നിയങ്കര പോലീസിനെ അഭിനന്ദിച്ചു.
പന്നിയങ്കര പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ കെ ബാലു , അജിത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനീഷ് എന്നിവരാണ് വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്.