കോഴിക്കോട്:
21 ജൂലൈ 2025
മിഠായി പാക്കറ്റില്‍ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎ യുമായി യുവതി പിടിയിൽ.ഒമാനിൽ നിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തി പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എൻ.എസ്.സൂര്യ (31) ആണ് പിടിയിലായത്.
ഇവരിൽ നിന്നും
എംഡി എം എ വാങ്ങുന്നതിന് വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ് പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പോകാൻ ഒരുങ്ങുമ്പോഴാണ് പോലീസ് എത്തി തടഞ്ഞുവെച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലഗേജില്‍ മിഠായി പാക്കറ്റില്‍ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.