നെല്ലിക്കാപോയിൽ മഴക്കുഴിയിൽ വീണ പശുവിനെ മുക്കം അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ പുറത്തെടുത്തു. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പറമ്പിൽ മേഞ്ഞു നടക്കുന്നതിനിടയിൽ പടിഞ്ഞാറയിൽ പത്മാവതിഎന്ന ക്ഷീര കർഷകയുടെ ഉടമസ്ഥതയിലുള്ള പശുവാണ് കുഴിയിൽ വീണത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കം ഫയർ ഉദ്യോഗസ്ഥർസ്ഥലത്തെത്തി.റെസ്ക്യൂ ബെൽറ്റ് ജെ സി ബി എന്നിവയുടെ സഹായത്തോടെഏറെ നേരത്തെ പരിസരമത്തിനുശേഷം പശുവിനെ സുരക്ഷിതമായി കുഴിയിൽ നിന്നും പുറത്തെടുത്തു.