Responsive Advertisement
Responsive Advertisement
കോഴിക്കോട് :
23 ജൂലൈ 2025
സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
നല്ലളംമാലിയം വീട്ടുപറമ്പിൽ അലി ഹസൻ (90) ആണ് മരിച്ചത്.
കോഴിക്കോട് നല്ലളത്താണ് അപകടം ഉണ്ടായത്.നല്ലളം തോട്ടുങ്ങൽ ജുമാ മസ്ജിദിന് മുൻപിലെ സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഒളവണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസ്അലി ഹസനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ അലി ഹസനെ പരിസരത്തുണ്ടായിരുന്നവർ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.