24 ജൂലൈ 2025
മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിത ജീവിതം നയിക്കുന്ന ഹര്‍ഷിന വീണ്ടും സമരവുമായി രംഗത്തേക്ക്. നീതി നേടിത്തരാന്‍ സര്‍ക്കാരിന്സർക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു ശ്രമവും നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ഷീനസമരത്തിന് ഇറങ്ങുന്നത്.ഈ മാസം 29ന് കളക്‌ട്രേറ്റിന് മുന്നില്‍ ഏകദിന സത്യാഗ്രഹം സമരം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.2017 ല്‍ മൂന്നാമത്തെ പ്രസവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷീനയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കത്രിക മറന്നുവെച്ചത്. തുടര്‍ച്ചയായി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.
സംഭവത്തില്‍ ശാസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും ഉള്‍പ്പെടെ നാലുപേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിക്ര
2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണക്ക് സ്റ്റേ നേടുകയും ചെയ്തു. നേരത്തേയും നിരവധി തവണ ഹര്‍ഷീന സമരം നടത്തിയിരുന്നു. പക്ഷെ നീതി ലഭിച്ചില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം തനിക്കൊപ്പം ആണെന്ന് പറയുമ്പോഴും നീതി ലഭിച്ചില്ലെന്ന് ഹര്‍ഷീന ആരോപിച്ചു.തന്റെ സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ല. തന്റെ വേദനക്കും നഷ്ടങ്ങള്‍ക്കും പരിഹാരം മാത്രമാണ് തേടുന്നത്. അത് വൈകുന്നതില്‍ സങ്കടമുണ്ടെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹര്‍ഷീന അറിയിച്ചു.