വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മേമുണ്ട ഹയർ സെക്കന്ററി സ്കൂള്‍ വിദ്യാർത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയില്‍ നിന്നും കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.തുടർന്ന് വടകര പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.