25 ജൂലൈ 2025
ശക്തമായ കുത്തൊഴുക്കിൽ ആരെങ്കിലും ഒലിച്ചു
പോയാൽ
അവരെ സുരക്ഷിതമായി കരക്ക് എത്തിക്കാൻ ഇനി ഫയർ യൂണിറ്റ് അംഗങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടാവില്ല.അതിനുള്ള വേറിട്ട പരിശീലനമാണ് തിരഞ്ഞെടുത്ത ഫയർ ഉദ്യോഗസ്ഥർക്ക്ലഭിച്ചത്.
കുലംകുത്തി ഒഴുകുന്ന കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴ വെള്ളച്ചാട്ടത്തിലാണ്
ഫയർ യൂണിറ്റ് അംഗങ്ങൾക്ക് പരിശീലന കളരി ഒരുക്കിയത്.
വിദേശരാജ്യങ്ങളിലെ വിദഗ്ധരായ ട്രെയിനർമാരാണ് പതിനഞ്ചോളം ഫയർ സർവീസ് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ് നൽകിയത്.
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുംചേർന്ന് നടത്തുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തോടനുബന്ധിച്ചാണ്
ഫയർ യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം ഒരുക്കിയത്.
മുക്കം, മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച്
എന്നീ നാല് ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് എത്തിയത്.
കുത്തൊഴുക്കുള്ള വെള്ളത്തിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്താം എന്നതിലാണ് പ്രധാനമായും പരിശീലനം.കൂടാതെ കുത്തൊഴുക്കുള്ള വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നതോടൊപ്പം എങ്ങിനെ മറുകര പറ്റാം എന്നതിലും പരിശീലനം നൽകി.അപകടത്തിൽപ്പെട്ട് സാരമായി പരിക്കേറ്റവരെ സ്ട്രക്ചറിൽ കയറ്റി സുരക്ഷിതമായി കരക്ക് എത്തിക്കാം എന്നതിലും പരിശീലനമുണ്ടായിരുന്നു.
ആരും ഭീതിയോടെ മാത്രം കാണുന്ന ചാലിപ്പുഴയിൽ
ജീവൻ പണയം വെച്ചുള്ളപരിശീലനമാണ് ഫയർ ഉദ്യോഗസ്ഥർ നടത്തിയത്.ഇവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായിവിദേശ പരിശീലകരും ഒപ്പം കൂടി.
അന്താരാഷ്ട്ര വാട്ടർ കയാക്കിംഗ് മത്സരം കാണാനെത്തിയ കാഴ്ചക്കാർക്കും ഫയർ ഉദ്യോഗസ്ഥരുടെ
അതി സാഹസികമായ
സുരക്ഷാ പരിശീലനം
വേറിട്ട കാഴ്ച്ചാനുഭവമായി.
വിദേശ ട്രെയിനർമാർ നേതൃത്വം നൽകുന്ന ഈ വേറിട്ട പരിശീലനം ഫയർ ഉദ്യോഗസ്ഥർക്കും വ്യത്യസ്ത അനുഭവമായി.
ഇനിയൊരു പ്രതിസന്ധി ഘട്ടം വന്നാൽഅതിനെ ഭയപ്പാടില്ലാതെ സുരക്ഷിതമായി തരണം ചെയ്യുന്നതോടൊപ്പം
അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിന്
പര്യാപ്തമാക്കുന്നതിനും പതങ്കയത്തെ ട്രെയിനിങ് ക്യാമ്പിലൂടെ സാധിച്ചു.