27 ജൂലൈ 2025
ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നപരിവാർ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഭിന്നശേഷി കുട്ടികളുടെ ആഗ്രഹപ്രകാരം
കുട്ടികളുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അൻപതോളം ഭിന്നശേഷി കുട്ടികളാണ് പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയത്.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടികളെ ഇൻസ്പെക്ടർ കെ.ഷാജുവിന്റെയും
മറ്റ്പോലീസുകാരുടെയും നേതൃത്വത്തിൽ മിഠായികളും ബലൂണുകളും നൽകി സ്വീകരിച്ചു.
തുടർന്ന് കുട്ടികൾ പോലീസുകാരുമായി സൗഹൃദം പങ്കിട്ടു.
ഞങ്ങളെയും പോലീസിൽ എടുക്കുമോ എന്ന ആവശ്യമാണ് കുട്ടികൾ പോലീസുകാരോട് ചോദിച്ചത്.
പോലീസ് സ്റ്റേഷന്റെ ഉള്ളിൽ എത്തിയ കുട്ടികൾക്ക് ലോക്കപ്പുംകയ്യാമവും ലാത്തിയും പരിചയപ്പെടുത്തി.
എന്നാൽ ചില കുട്ടികൾ തോക്ക് വേണമെന്നആവശ്യമാണ് ഉന്നയിച്ചത്.
മധുര പലഹാരവും ചായയും നൽകിയ ശേഷം പോലീസുകാർക്കൊപ്പം കുട്ടികൾ പാട്ടുപാടിയും കഥ പറഞ്ഞും സന്ദർശനം കൊഴുപ്പിച്ചു.ഔദ്യോഗിക തിരക്കിനിടയിലും
ഭിന്നശേഷി കുട്ടികൾക്കൊപ്പമുള്ളഈ കൂടിച്ചേരൽ ഏറെ ഹൃദയസ്പർശിയായെന്ന് പോലീസുകാർ പറഞ്ഞു.
അവസാനം പോലീസുകാർക്കൊപ്പം സെൽഫിയെടുത്താണ് കുട്ടികൾ മടങ്ങിയത്.
മടങ്ങി പോകുമ്പോൾ
ഞങ്ങളെ കാണാൻ ഇടക്കിടെ വരണമെന്ന് പോലീസ് മാമന്മാരോട് ആവശ്യപ്പെടാനും കുട്ടികൾ മറന്നില്ല.