Responsive Advertisement
Responsive Advertisement
കോഴിക്കോട് :
സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാർഥികൾക്കും സ്വീകാര്യമായ പാഠ്യപദ്ധതിയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.രാമനാട്ടുകര ഗവൺമെൻറ് യുപി സ്കൂളിന് ഫണ്ട് വഴി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ വർണ്ണ കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.ബേപ്പൂർ നിയോജകമണ്ഡലത്തിലെ സ്കൂളുകൾ കുറഞ്ഞ കാലഘട്ടം കൊണ്ട് ഏറെ മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിരവധി പ്രവർത്തികൾ ഇതുവരെ പൂർത്തീകരിച്ചു.21.21 ഒന്നുകൂടി രൂപയുടെവികസന പ്രവർത്തനങ്ങളാണ് ബേപ്പൂർ മണ്ഡലത്തിൽ മാത്രം നടപ്പിലാക്കിയത്.
കൂടാതെ ഇടം പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങളും ഏഴു സ്കൂളുകളിൽ 88 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചുകഴിഞ്ഞു.
കിഡ്‌ ബി പദ്ധതിയിലൂടെ മൂന്ന് കോടി പത്തുലക്ഷം രൂപ ചിലവഴിച്ച നിർമ്മിച്ച കെട്ടിടവും എസ് എസ് കെ ലിറ്റിൽ സ്റ്റാർസ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വർണ്ണ കൂടാരവുമാണ് മന്ത്രിനാടിന് സമർപ്പിച്ചത്.ചടങ്ങിൽ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ വി എം പുഷ്പ, വൈസ് ചെയർപേഴ്സൺ അബ്ദുൽ ലത്തീഫ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 
സഫ റഫീഖ്, വാർഡ് കൗൺസിലർ 
കെ ജയ്സൽ, പ്രധാന അധ്യാപിക വി.വി.നിഷ , കില ചീഫ് കോഡിനേറ്റർ ആർ മുരളി, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ 
വി പ്രവീൺകുമാർ, എസ് എസ് കെ ജില്ലാ കോഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, 
ഡിഇഒ എൻ.പി സജിനി, എ. ഇ. ഒ. കെ ജീജ, അധ്യാപകർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.