Responsive Advertisement
Responsive Advertisement
കോഴിക്കോട് :
28ജൂലൈ 2025
താമരശ്ശേരിയിൽ ഹോട്ടൽ തകർക്കുകയുംഹോട്ടൽ ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ താമരശ്ശേരി പോലീസ് പിടികൂടി. ആക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരെഇന്നലെ രാത്രി കാസർകോഡ് വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ചെമ്മരപ്പറ്റ ബ്രാഞ്ച് സെക്രട്ടറി സ്റ്റാലിൻ വിജയ്, ചെമ്മരപ്പറ്റ മുൻ ബ്രാഞ്ച് സെക്രട്ടറി ശ്യാമിൽ,ആഷിക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തിരുന്നത്.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പുതുപ്പാടിയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഫാമിലി റസ്റ്റോറന്റിലാണ് അക്രമം നടന്നത്.
മുൻപ് പുതുപ്പാടിഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തെക്കുറിച്ച്പോലീസിന് മൊഴി നൽകിയത്ചോദ്യം ചെയ്താണ് അക്രമം നടത്തിയത് എന്നാണ്കട ഉടമ അബ്ദുറഹിമാൻ്റെയും ഭാര്യ റൈഹാനത്തിൻ്റെയും
പരാതി.ഇത് ചോദിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് വിദ്യാർത്ഥികൾ ഹോട്ടലിൽ എത്തിയിരുന്നു.ഇവർ അക്രമം നടന്ന കാര്യം പോലീസിനോട് പറയരുതെന്ന് റൈഹാനത്തിനോട് ആവശ്യപ്പെട്ടു.എന്നാൽ അതിന് റൈഹാനത്ത് വഴങ്ങിയിരുന്നില്ല.
തുടർന്ന്
ശനിയാഴ്ച രാത്രിസിപിഐഎം പ്രവർത്തകൻ ആണെന്ന് പറഞ്ഞ്പ്രദേശവാസിയായ മറ്റൊരാൾ കടയിലെത്തി. അക്രമ സംഭവം കണ്ടിരുന്നോ എന്ന കാര്യംവീണ്ടും അന്വേഷിച്ചു. ഇയാളോടും
കണ്ട കാര്യം പോലീസിനോട് പറയും എന്ന് പറഞ്ഞതോടെ
ഇയാൾ കൂടുതൽ പേരെ ഫോൺ ചെയ്ത്ഹോട്ടലിലേക്ക് വരുത്തുകയായിരുന്നു എന്നാണ് റൈഹാനത്ത് പറയുന്നത്.തുടർന്ന്
റൈഹാനത്തിനെ
ക്രൂരമായി മർദ്ദിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു.കൂടാതെ ഹോട്ടലിനകത്തെ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ തകർക്കുകയും ചെയ്തു. 

അക്രമ സംഭവത്തിനുശേഷം കടയുടമയും ഭാര്യയുംമകനും താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ കാറിൽ എത്തി.തുടർന്ന് കാർ പോലീസ് സ്റ്റേഷനു മുൻപിൽ പാർക്ക് ചെയ്ത് റൈഹാനത്തും ഭർത്താവ് അബ്ദുറഹിമാനും പോലീസ് സ്റ്റേഷനിലേക്ക് പോയ സമയത്ത് വീണ്ടും ആക്രമിസംഘം സ്ഥലത്തെത്തി കാർതകർത്തു.കൂടാതെകാറിൽ ഉണ്ടായിരുന്ന മകനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
പോലീസ് കാറിനടുത്തേക്ക് എത്തുമ്പോഴേക്കും ആക്രമിസംഘം ഓടി രക്ഷപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് കടയിൽഅതിക്രമിച്ചു കയറിഅടിച്ചു തകർത്തതിനും കട ഉടമകളെ ആക്രമിച്ചതിനും മോഷണത്തിനും താമരശ്ശേരി പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനിടയിലാണ് ഇപ്പോൾ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
 എന്നാൽ കട ഉടമയുടെ മകൻ്റെയും കൂട്ടാളികളുടെയും ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ്
തർക്കത്തിനും കയ്യാങ്കളിക്കും കാരണമായതെന്നാണ്
ഒരു വിഭാഗത്തിന്റെ ആരോപണം.ഏറെക്കാലമായിഇവിടെ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും
ഇത് മറച്ചുവെക്കാനാണ്
ഇപ്പോൾ പരാതിയുമായി ഹോട്ടൽ ഉടമകൾ രംഗത്ത് വന്നതെന്നുംഒരു വിഭാഗം ആരോപിച്ചു.
അതേസമയം
അടിക്കടി താമരശ്ശേരി ഭാഗത്ത് ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുംശക്തമായ നടപടികൾ ഇല്ലാത്തത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.മറ്റ് ഇടങ്ങളിൽ ഒന്നും ഇല്ലാത്ത വിധത്തിലുള്ള അക്രമ സംഭവങ്ങളാണ് അടുത്തകാലത്തായി താമരശ്ശേരി പോലീസ് സ്റ്റേഷന്റെ പരിധിയിൽ നടന്നുവരുന്നത്.
വിട്ടുവീഴ്ചയില്ലാത്ത നടപടികൾപോലീസ് സ്വീകരിച്ചെങ്കിൽ മാത്രമേ താമരശ്ശേരിയിലെ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പൊതുവേയുള്ള ആവശ്യം.