28 ജൂലൈ 2025
ഏറെക്കാലമായി കോഴിക്കോട് നഗരത്തിന്‍റപ്രതിസന്ധി ആയിരുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുന്നു. ഞെളിയന്‍പറമ്പില്‍ ബിപിസിഎല്‍ൻ്റെ
നേതൃത്വത്തിൽ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ്സ്ഥാപിക്കും.
ഇതിൻ്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിന് ശേഷിയുള്ള പ്ലാന്‍റാണ് ഞെളിയൻ പറമ്പിൽ നിര്‍മിക്കുക. പ്ലാന്‍റിന്‍റെ നിര്‍മാണവും നടത്തിപ്പും ഇരുപത്തിഅഞ്ച് വര്‍ഷത്തേക്ക് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിൻ്റെനേതൃത്വത്തിൽ ആയിരിക്കും നടപ്പിലാക്കുക. പരിസ്ഥിതി സൗഹൃദ പ്ലാൻ്റാണ്ഞെളിയൻ പറമ്പിൽ നിർമ്മിക്കുന്നത്. പ്ലാൻ്റ് നിര്‍മാണത്തിനായി ഞെളിയന്‍ പറമ്പിൽ എട്ട് ഏക്കര്‍ സ്ഥലം ബിപിസിഎല്ലിന് പാട്ടത്തിന് നല്‍കാൻ ധാരണയായി.
ബയോഗ്യാസ് നിര്‍മാണത്തിന് ആവശ്യമായി വരുന്ന 150 ടണ്‍ മാലിന്യം പ്രതിദിനം കോഴിക്കോട് കോര്‍പറേഷൻ്റെ
നേതൃത്വത്തിൽ പ്ലാന്‍റില്‍ എത്തിക്കും. ആവശ്യമെങ്കില്‍ അടുത്തുള്ള പഞ്ചായത്ത്, നഗരസഭയുമായി സഹകരിച്ച് മാലിന്യം എത്തിക്കുന്ന കാര്യവും പരിഗണിക്കും.
കരാര്‍ ഒപ്പുവച്ച് രണ്ട് വർഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.അതേസമയം നിലവില്‍ ഞെളിയന്‍പറമ്പില്‍ ജൈവമാലിന്യ സംസ്‌കരണം നടത്തുന്ന ബിന്‍ഡ്രോ കംബോസ്റ്റ് പ്ലാന്‍റ് തുടര്‍ന്നും അവിടെ പ്രവര്‍ത്തിക്കും. പ്ലാന്‍റ് നിര്‍മാണം സംബന്ധിച്ച കരാറില്‍ കോര്‍പറേഷനും ബിപിസിഎല്ലും ഇന്ന് ഒപ്പുവെക്കും.
മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ , എം.കെ രാഘവന്‍ എംപി , എംഎല്‍എമാര്‍ എന്നിവർ പങ്കെടുക്കും. പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിന് വലിയ വെല്ലുവിളി ആയിരുന്ന ജൈവമാലിന്യ പ്രശ്‌നത്തിന് ഇതോടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.