സ്വകാര്യ ബസിലെ കണ്ടക്ടർക്കു നേരെ ഒരു സംഘത്തിൻ്റെ നേതൃത്വത്തിൽ ഉണ്ടായ ആക്രമണത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റു.തലശ്ശേരി തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങന്നൂർ സ്വദേശി വിഷ്ണു (27)നാണ് മർദ്ദനം ഏറ്റത്.സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് മർദ്ദനം എന്നാണ് പുറത്തുവരുന്ന വിവരം.ബസ് സർവീസ് നടത്തുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ മുന്നിൽ വച്ചാണ് ഒരു സംഘത്തിൻ്റെ നേതൃത്വത്തിൽ മർദ്ദനം നടന്നത്.കുറ്റ്യാടിയിൽ നിന്ന് തലശ്ശേരിക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽനിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാൻ എത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു.ഇത് സംബന്ധിച്ചു ഉണ്ടായതർക്കത്തിനുശേഷംബസ് തലശ്ശേരിയിൽ നിന്ന് തിരികെ കുറ്റ്യാടിയിലേക്ക് മടങ്ങി വരുന്ന വഴി ഒരു സംഘം ബസ്സിൽ കയറുകയായിരുന്നു.
തുടർന്ന്കണ്ടക്ടർക്ക് നേരെ യാത്രക്കാരുടെ ഇടയിൽ വെച്ച് ആക്രമണം അഴിച്ചുവിട്ടു.സാരമായി പരിക്കേറ്റ കണ്ടക്ടർവിഷ്ണുവിനെതലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.