Responsive Advertisement
Responsive Advertisement
കോഴിക്കോട് :
21 ജൂലൈ 2025

സ്വർണ്ണമെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം വിൽക്കുവാൻ ശ്രമിച്ച രണ്ട് അതിഥി തൊഴിലാളികൾ പോലീസിന്റെ പിടിയിലായി.മധ്യപ്രദേശ് സ്വദേശി ഹരിബഗൽ ഇയാളുടെ മകനായ റാം ബഗൽ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

                    (ഹരി ബഗൽ)

                           (റാം ബഗൽ)
 സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്ന ഇരുവരും പെരുമണ്ണയിലെ
പലചരക്ക് സ്ഥാപന ഉടമയായ നിഹാലിനോട് കയ്യിലുള്ള സ്വർണ്ണ മുത്തുകൾ വിറ്റ് തരാൻ ആവശ്യപ്പെട്ടു.
സാമ്പത്തിക ബാധ്യതയാണ് വിൽപ്പനക്ക് കാരണമായി കട ഉടമയെ അറിയിച്ചത്. ഇതുപ്രകാരം ആദ്യം ഒരു സ്വർണ്ണ മുത്ത് നിഹാലിന്റെ കൈവശം കൊടുത്തു.ഇത് പരിശോധിച്ചപ്പോൾ സ്വർണം ആണെന്ന് മനസ്സിലായ കടമ മറ്റ് സ്വർണ മുത്തുകൾ കൂടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
തുടർന്ന് നാല് സ്വർണ്ണ മുത്തുകൾ കൂടി കടക്കാരന് അതിഥി തൊഴിലാളികൾ കൊണ്ടുകൊടുത്തു.
ഇവ നാലും തൊട്ടടുത്തുതന്നെയുള്ള സ്വർണ്ണ കടയിൽ കൊണ്ടുപോയി പരിശോധനക്ക് വിധേയമാക്കി.ഈ സമയം പിടിക്കപ്പെടും എന്ന് കണ്ട രണ്ട് അതിഥി തൊഴിലാളികളും ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
ഇതോടെ കടക്കാരൻ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി.തുടർന്ന് പന്തീരാങ്കാവ് പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
സമാനമായ വിധത്തിലുള്ള മറ്റു തട്ടിപ്പുകൾ എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂടാതെ സ്വർണ്ണത്തിനോട് സമാനമായ മുത്തുകൾ എവിടെ നിന്ന് ലഭിച്ചതാണെന്നതും
പോലീസ് അന്വേഷണ വിധേയമാക്കും.