24 ജൂലൈ 2025
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസിന്റെ പിടിയിൽ.കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ സി കെ നൗഷാദ് ആണ്പിടിയിലായത്.
ഭാര്യയുമായി വഴക്കിട്ട് പിണങ്ങിയതിന് തുടർന്നാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.ഇതിനുവേണ്ടി പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയി തുടർന്ന് ചെമ്മനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
നിരന്തരം ഭാര്യക്ക് നേരെയുള്ള പീഡനം വർദ്ധിച്ചതോടെ പരാതിക്കാരിയുടെ മാതാപിതാക്കൾ കുണ്ടുങ്ങലെ വീട്ടിലെത്തി.ഇത് നൗഷാദിന് ഇഷ്ടപ്പെട്ടിരുന്നില്ല.ഈ കാരണം പറഞ്ഞാണ് അക്രമം ആരംഭിച്ചത്.നേരത്തെയും നിരന്തരം ഭാര്യക്ക് നേരെ ആക്രമണം അഴിച്ചു വിടാറുണ്ട്.
രക്ഷിതാക്കൾ വീട്ടിൽ നിന്നും പോയ ശേഷം നൗഷാദ് പുറത്തുപോവുകയും പിന്നീട് പെട്രോൾ നിറച്ച കുപ്പിയുമായി എത്തുകയും ആയിരുന്നു.അസഭ്യവർഷം നടത്തിയ ശേഷം മർദ്ദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഭാര്യ ഓടി വീട്ടിനകത്തു കയറി മുറിയുടെ വാതിൽ അടച്ചു.ഇതോടെ അരിശം മൂത്ത നൗഷാദ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഭാര്യ ഉപയോഗിച്ചിരുന്ന സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു.കഴിഞ്ഞവർഷമാണ് ഇവരുടെയും വിവാഹം നടന്നത് .ഈ വിവാഹത്തിൽ ഒരു കൈക്കുഞ്ഞുമുണ്ട്.
മുൻപും നൗഷാദ് മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിൽ
ഇരുവരും പിരിഞ്ഞതോടെയാണ്
വീണ്ടും വിവാഹിതനായത്.
വിവാഹം കഴിഞ്ഞതോടെയാണ്
ഇയാളുടെ കൃത്യമായ സ്വഭാവം മനസ്സിലായതെന്നും
മകളെ നിരന്തരംശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നെന്നുംയുവതിയുടെ രക്ഷിതാക്കൾ പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.