Responsive Advertisement
Responsive Advertisement
തിരുവനന്തപുരം:
മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ മൂത്രനാളിയിലൂടെ കുത്തി കയറ്റിയ യുവാവിൻ്റെ വയറ്റിൽ നിന്നും അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വയർ തുറന്ന് നടത്തിയ ശസ്ത്രക്രിയയിൽ ഇലക്ട്രിക് വയർ പുറത്തെടുത്തത്.രണ്ടര മണിക്കൂറോളം നീണ്ടു നിന്ന് ശസ്ത്രക്രിയയിലൂടെ യാണ്ചെറിയ കഷണങ്ങളാക്കി മുറിച്ച്ഇലക്ട്രിക് വയർ പുറത്തെടുത്തത്.
തിരുവനന്തപുരം സ്വദേശിയായ ഇരുപത്തി അഞ്ചുകാരനാണ് ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തി കയറ്റിയത്.
പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും
ഗുരുതരാവസ്ഥയിലാവുകയും ചെയ്ത യുവാവിനെമെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തുമ്പോൾ ഇലക്ട്രിക് വയർ മൂത്രസഞ്ചിയിൽ കുടുങ്ങിയഅവസ്ഥയിലായിരുന്നു.കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതും ഡോക്ടർമാരുടെ അവസരോചിത ഇടപെടലിൽ അതിസങ്കീർണ ശസ്ത്രക്രിയ നടത്തിഇലക്ട്രിക് വയർ പുറത്തെടുക്കുകയും ചെയ്തതോടെയാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ ആയത്.ശസ്ത്രക്രിയക്ക് ശേഷംയുവാവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.ഇലക്ട്രിക് വയർ പുറത്തെടുത്ത് യുവാവിന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
ശസ്ത്രക്രിയക്ക് യൂറോളജി വിഭാഗം പ്രൊഫസർ 
ഡോ: പി ആർ സാജു, അസിസ്റ്റൻറ് പ്രൊഫസർ ഡോ: സുനിൽ അശോകൻ, സീനിയർ റസിഡൻറുമാരായ ഡോ: ജിനേഷ് , ഡോ: അബു അനിൽ ജോൺ, ഡോ: ഹരികൃഷ്ണൻ, ഡോ:ദേവിക,ഡോ, ശില്പ അനസ്തേഷ്യ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ:അനീഷ് ,സീനിയർ റസിഡൻസ് ഡോ: ചിപ്പി എന്നിവർ നേതൃത്വം നൽകി.
അതേസമയം യുവാവ്മൂത്രനാളിയിൽ ഇലക്ട്രിക് വയർ കുത്തിക്കയറ്റിയതിന്റെ കാരണം വ്യക്തമല്ല.