താമരശേരിയില്‍ കടന്നല്‍ കുത്തേറ്റ് അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശി കമലിനാണ് പരിക്കേറ്റത്.താമരശ്ശേരിക്ക് സമീപമുള്ള ചകിരി മില്ലില്‍ ജോലി ചെയ്യുന്നതിനിടെ
കെട്ടിടത്തിന് മുകളില്‍നിന്ന്കൂട്ടമായി എത്തിയ കടന്നലുകൾ കുത്തുകയായിരുന്നു.
കടന്നലുകളുടെ ആക്രമണത്തിൽ രക്ഷപ്പെടുന്നതിന്
ഓടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പരിസരത്തുണ്ടായിരുന്നവർ കമലിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.