Responsive Advertisement
Responsive Advertisement
കോഴിക്കോട് 
22 ജൂലൈ 2025

കഴിഞ്ഞദിവസം കൊയിലാണ്ടിയില്‍ വയോധിക ഷോക്കേറ്റ് മരിച്ചസംഭവത്തിൽ കെഎസ്‌ഇബിക്കെതിരേ ഗുരുതര ആരോപണവുമായി മരിച്ച വയോധികയുടെ കുടുംബംരംഗത്തെത്തി. വര്‍ഷങ്ങളായി വീടിനു മുകളിലൂടെ പോകുന്ന ഇലക്‌ട്രിക് ലൈനാണ് അപകടംകാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഈ ലൈന്‍മാറ്റി സ്ഥാപിക്കുന്നതിന് നേരത്തെനിരവധി തവണ ആവശ്യപ്പെട്ടിട്ടും കെഎസ്‌ഇബി നടപടി എടുത്തില്ലെന്നുമാണ്
കുടുംബം പരാതിപ്പെടുന്നത്.
രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും റീഡിംഗ് എടുക്കാനായി വരുന്ന ലൈന്‍മാൻ‌മാരോട് ഇക്കാര്യംനിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. ഫോട്ടോയെടുത്ത് പോകുകയല്ലാതെ മറ്റൊരു നടപടിയും എടുത്തില്ലെന്നും കുടുംബം പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമ ഷോക്കേറ്റ് മരിച്ചത്. മരം വീണ് ഇലക്‌ട്രിക് ലൈന്‍ പൊട്ടി വീണതില്‍ നിന്ന് ഷോക്കേറ്റാണ് ഫാത്തിമ മരിച്ചത്.
തൊട്ടടുത്ത വീട്ടിലെ പറമ്പില്‍ നിന്നും മരം കടപുഴകി വൈദ്യുതി ലൈനില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് സംഭവം നോക്കാൻ പോയപ്പോഴാണ് ഫാത്തിമക്ക് ഷോക്കേറ്റത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. രോഗിയായഭര്‍ത്താവും ഫാത്തിമയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വയോധിക ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യത്തെ തുടർന്ന് കെഎസ്‌ഇബിയുടെ വിദഗ്ധ സംഘം സംഭവ സ്ഥലം സന്ദശിച്ച്‌ റിപ്പോർട്ട്തയ്യാറാക്കി ഉന്നത അധികാരികൾക്ക് കൈമാറും.അതിനുശേഷം ആകും സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ.