25 ജൂലൈ 2025
ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസും കാറുകളും തമ്മിൽ കൂട്ടിയിടിച്ച്ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രക്കാരനായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്.ഇന്ന് രാവിലെ 9:45 ഓടെയാണ് അപകടം ഉണ്ടായത്.ആലത്തൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസുംഎതിർ ദിശയിൽ വന്ന കാറുകളും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഒരുകാർബസിന്റെ ഒരു ഭാഗത്തേക്ക് ഇടിച്ചു കയറി.
ബസ് യാത്രക്കാരായ മൂന്നുപേർക്കും
മരിച്ച കാർ യാത്രക്കാരനായ
മുഹമ്മദ് ബഷീറിൻ്റെ ഭാര്യക്കുംപരിക്കേറ്റു.
ഇവരെ ഓടിയെത്തിയ നാട്ടുകാരുംമറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് വാഹനങ്ങളിൽ നിന്ന് പുറത്ത് എത്തിച്ചു.കാറിനകത്ത് കുടുങ്ങി പോയവരെ മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് പുറത്ത് എത്തിച്ചത്.
പരിക്കേറ്റവരെ പരിസരത്തെ സ്വകാര്യ ആശുപത്രികളിലും
കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.ഒരാളുടെ പരിക്ക് സാരമാണ്. അപകടത്തെ തുടർന്ന് ഫറോക്ക് പുതിയ പാലം വഴി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.മീഞ്ചന്ത ഫയർ യൂണിറ്റും ഫറോക്ക് പോലീസും സ്ഥലത്തെത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കെഎസ്ആർടിസിയിൽ ഇടിച്ചു കയറിയ കാർ മറ്റൊരു കാറിനെ വെട്ടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
വാഹനങ്ങൾ കൂട്ടി ഇടിക്കുന്ന സമയത്ത്പാലത്തിൻ്റെ അരികിലെ ഡിവൈഡറിൽ ഇടിച്ചു നിന്നതിനാൽ
വാഹനങ്ങൾ പുഴയിലേക്ക് മറിഞ്ഞ് ഉണ്ടാകാമായിരുന്ന വലിയ അപകടം ഒഴിവായി.